2014-ല്‍ ലോകത്ത് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട ക്രൈസ്തവര്‍ 4344 പേര്
വാഷിംങ്ടണ്‍ : 2014-ല്‍ ലോകത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട വിശ്വാസികളുടെ എണ്ണം 4344. വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തിനുവേണ്ടി ജീവന് വെടിഞ്ഞവരാണിവര് .
അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട കണക്കാണിത്. പുത്തന്‍ യുഗത്തിലും ഈ കണക്കുകള്‍ നമ്മെ അപ്രതീക്ഷിതമായി ഞെട്ടിപ്പിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ് പ്രസിഡന്റ് ഡോ. ഡേവിഡ് ക്യൂറി പറഞ്ഞു. പല രാജ്യങ്ങളിലും ക്രൈസ്തവര്‍ അതിക്രൂരമായി പീഢിപ്പിക്കപ്പെട്ടു.
പതിനായിരങ്ങള്‍ക്ക് പരിക്കേറ്റു. ആരാധനാലയങ്ങള്‍ , ഭവനങ്ങള്‍ അഗ്നിക്കിരയായി. പീഢനത്തെ ഭയന്ന് അന്യ സ്ഥലങ്ങളിലേക്ക് ലക്ഷക്കണക്കിന് ക്രൈസ്തവര്‍ പാലായനം ചെയ്തു. ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കിയ ഏറ്റവും കൂടുതല്‍ പീഢിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന രാജ്യം വടക്കന്‍ കൊറിയയാണ്.

