ബ്രദര്‍ ജോണ്‍സി തോമസ് യു കെ യിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വെയില്‍സ് : വിക്ട്ടറി അസംബ്ലിസ് ഓഫ് ഗോഡ് ചര്‍ച്ച് കാര്‍ഡിഫ് സഭയിലെ സജീവ അംഗം ന്യൂപോർട്ടിൽ കുടുംബമായി താമസിച്ച് വന്ന കോട്ടയം മണര്‍കാട് തൊണ്ടുകണ്ടത്തില്‍ കുടുംബാംഗം ബ്രദര്‍ ജോണ്‍സി തോമസ് (45 വയസ് – അനില്‍) ജനുവരി 8 വ്യായാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില മാസങ്ങളായി കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.
യു കെ യിൽ വരുന്നതിന് മുൻപ് 15 വര്‍ഷത്തോളം കുവൈറ്റിലായിരുന്ന ബ്രദർ ജോണ്‍സി തോമസ് രണ്ടര വര്‍ഷം മുൻപ് മാത്രമാണ് വെയില്‍സിലെ ന്യൂപോര്‍ട്ടിലേക്ക് എത്തിയത്.
ഭാര്യ : സിസ്റ്റർ രേണു ജോണ്‍. മക്കൾ : റൂബന്‍, അദിയ.
സംസ്‌കാര ശുശ്രൂഷയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാ ശുശ്രൂഷകന്‍ കർത്തൃദാസൻ പാസ്റ്റർ ബിനോയ് എബ്രഹാം അറിയിച്ചു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

