മിഡില്‍ ഈസ്റ്റിലെ ജനങ്ങള്‍ സുവിശേഷത്തിനായി ദാഹിക്കുന്നു, ബൈബിള്‍ ആവശ്യപ്പെടുന്നു
മിഡില്‍ ഈസ്റ്റിലെ മുസ്ളീങ്ങള്‍ സുവിശേഷം കേള്‍ക്കാനായി വലിയ ദാഹത്തോടെ കാത്തിരിക്കുന്നവരാണെന്നും എന്നാല്‍ അവര്‍ക്കുവേണ്ടിയുള്ള മതിയായ ബൈബിളുകള്‍ സ്റ്റോക്കില്ലെന്നും ആത്മഭാരത്തോടെ ഒരു പ്രമുഖ പാസ്റ്റര്‍ ക്രൈസ്തവ ലോകത്തോടു പരിതപിക്കുന്നു.
മിഡില്‍ ഈസ്റ്റിലെ അറബി നാടുകളില്‍ കര്‍ത്താവിന്റെ സുവിശേഷം ശക്തിയോടെ കഴിഞ്ഞ 10 വര്‍ഷമായി അറിയിച്ചു വരുന്ന പാസ്റ്റര്‍ റാഷദാണ് മുസ്ളീങ്ങളുടെ ആത്മീക വാഞ്ചയേക്കുറിച്ച് ക്രൈസ്തവരെ അറിയിക്കുന്നത്.
വിവിധ അറബി രാഷ്ട്രങ്ങളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പരസ്യമായും രഹസ്യമായും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന പാസ്റ്റര്‍ റാഷിദിന്റെ ടീമിന് അറബി നാടുകളിലെ സ്പന്ദനങ്ങള്‍ തൊട്ടറിയാന്‍ സാധിക്കുന്നുണ്ട്. ജനങ്ങള്‍ ബൈബിളുകള്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ എല്ലാവര്‍ക്കും നല്‍കുവാനുള്ള സംവിധാനമില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ പരിമിതികളുണ്ട്. മുസ്ളീം മതമൌലിക വാദികളുടെയും തീവ്രവാദികളുടെയും കണ്ണില്‍പ്പെടാതെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഒന്നാമതായി പണത്തിന്റെ പോരായ്മകള്‍ , അടുത്തത് സുരക്ഷിതമായി ബൈബിളുകള്‍ ജനങ്ങളുടെ കൈകളില്‍ എത്തണം, നല്‍കുന്നവരും, വാങ്ങുന്നവരും ഒരുപോലെ പേടിക്കണം. ഇപ്പോള്‍ പാസ്റ്റര്‍ റാഷിദ് യോര്‍ദ്ദാനിലാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇവിടെ ഒന്നാം നൂറ്റാണ്ടില്‍ പെന്തക്കോസ്തു അനുഭാവം ഉള്ള വിശ്വാസികള്‍ ഉണ്ടായിരുന്ന നാടാണ്. ഇപ്പോള്‍ 1,70,000 ക്രൈസ്തവര്‍ മാത്രമാണുള്ളത്.
2017-ലെ വേള്‍ഡ് വാച്ച് ലിസ്റ്റു പ്രകാരം ലോകത്ത് ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ 27-ാം സ്ഥാനത്താണ് യോര്‍ദ്ദാന്‍ . ദൈവമക്കള്‍ സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നാണ് പാസ്റ്റര്‍ റാഷദ് ആവശ്യപ്പെടുന്നത്.