ചാവു കടല്‍ ചുരുള്‍ കണ്ടെത്തിയ സ്ഥലത്ത് പുതിയ ഗുഹകൂടി ഗവേഷകര്‍ കണ്ടെത്തി
ഖുമ്രാന്‍ : പഴയ ബൈബിള്‍ ചുരുള്‍ കണ്ടെത്തിയ ഗുഹകള്‍ ഉള്ള ചാവുകടലിനു സമീപം പുതിയ ഒരു ഗുഹ കൂടി ഗവേഷകര്‍ കണ്ടെത്തി.
പഴയ ബൈബിള്‍ ചുരുളുകള്‍ സൂക്ഷിച്ചിരുന്ന ഗുഹകള്‍ സ്ഥിതി ചെയ്തിരുന്ന ചാവുകടലിനു സമീപത്തായി ഗവേഷകര്‍ കണ്ടെത്തിയ ഗുഹ ഇപ്പോള്‍ പന്ത്രണ്ടാമത്തേതാണെന്ന് സ്ഥിരീകരിച്ചു. 1947-ലാണ് 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ബൈബിളിന്റെ പ്രതികള്‍ വെസ്റ്റ് ബാങ്കിലെ ഖുമ്രാന്‍ എന്ന സ്ഥലത്ത് കണ്ടെത്തിയത്.
അവിടെ 11 ഗുഹകളുണ്ടായിരുന്നു. ഇവയിലായിരുന്നു ബൈബിളിന്റെ പ്രതികള്‍ അതീവ രഹസ്യമായി സൂക്ഷിച്ചു വച്ചിരുന്നത്. നൂറ്റാണ്ടുകള്‍ക്കുശേഷമാണ് അവ കണ്ടെടുക്കുവാന്‍ കഴിഞ്ഞത്.
ഈ സംഭവം ബൈബിളിന്റെ ആധികാരികതയെ കൂടുതല്‍ ബലപ്പെടുത്തുന്ന തരത്തിലുള്ള വലിയ വിശ്വാസ്യത കൈവരുത്തുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ യെരുശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ഇപ്പോള്‍ 12-ാമത്തെ ഗുഹയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ 11 ഗുഹകള്‍ മാത്രമാണ് ഉള്ളതെന്നാണ് എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ ഗവേഷകരുടെ പുതിയ കണ്ടെത്തലില്‍ അന്ന് വിവിധ ഗുഹകളില്‍ മണ്‍ പാത്രങ്ങളിലായി ബൈബിള്‍ ചുരുളുകള്‍ കെട്ടി പൊതിഞ്ഞിരുന്ന നിലയിലായിരുന്നു കണ്ടെടുത്തത്. ഹീബ്രു ബൈബിളിന്റെ 972 ഭാഗങ്ങളാണ് കണ്ടെടുത്തത്.