ചാരുമൂട് 50 പേരടങ്ങുന്ന കരോൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണം.
ക്രിസ്തുമസ് കരോൾ സംഘത്തിന് നേരേ നടന്ന ആക്രമണം നാടിന് അപമാനം.
ചാരുമൂട് കരിമുളയ്ക്കൽ മൂർത്തീവിള ജംഗ്ഷനിൽ നിന്നും പാലുത്രയിലേക്ക് കരോൾ പാടി സഞ്ചരിച്ചിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ ഏകദേശം 50 പേരടങ്ങുന്ന സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമായ ആക്രമണമാണ് നടന്നത്. പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധി പേർക്കാണ് ക്രൂരമായി പരിക്കേറ്റത്
സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്തുമസ് ദിനത്തിൽ ഇത്തരം അക്രമങ്ങൾ അത്യന്തം ദൗർഭാഗ്യകരവും ജനാധിപത്യ സമൂഹത്തിന് ലജ്ജാകരവുമാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തരുത്.
ഉത്തരേന്ത്യൻ മോഡൽ കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. നിരന്തരമായി ആക്രമണങ്ങൾ വർദ്ധിച്ചിട്ടും ഭരണകൂടം മൗനം പാലിക്കുന്നത് ആശങ്കപ്പെടുത്തുന്നു.
ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങൾ ആസൂത്രിതവും ബോധപൂർവ്വവുമാണ്.
സമാധാനപരമായ ആഘോഷങ്ങൾക്കുമേൽ ആക്രമണം നടത്തുന്നവർക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം.


