ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്

Breaking News Health India Top News

ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ആരോഗ്യ രക്ഷാ പരിപാലനത്തിന്റെ അഭാവം മൂലം ഇന്ത്യയില്‍ ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികളെങ്കിലും മരിക്കുന്നതായി റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ നടന്ന സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഐ.എ.എസ്. ഓഫീസറായ സ്വധ ദേവ് സിംഗ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു.

ശരിയായ ആരോഗ്യ പരിപാലനത്തിന്റെ അഭാവവും ശുചിത്വമില്ലായ്മയും മൂലം രാജ്യത്തിന് 3.6 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വച്ഛത ഓഫ് മെന്‍റേഷന്‍ ത്രൂ കോര്‍പറേറ്റ് ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.