മുടിക്കും ആവശ്യമാണ് പോഷകാഹാരങ്ങള്‍

മുടിക്കും ആവശ്യമാണ് പോഷകാഹാരങ്ങള്‍

Health

മുടിക്കും ആവശ്യമാണ് പോഷകാഹാരങ്ങള്‍

തലമുടി കൊഴിച്ചില്‍ ഇന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സര്‍വ്വസാധാരണമായ ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.

ഇക്കാരണത്താല്‍ പലരും കടുത്ത മാനസിക പ്രശ്നങ്ങള്‍ പോലും നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ ശരീരത്തിനു കിട്ടുന്ന പോഷകങ്ങള്‍ പോലെ തന്നെ മുടിക്കും ഇവ ആവശ്യമാണ്.

ഇതിനായി ഭക്ഷണത്തിനുമുണ്ട് പ്രാധാന്യം. ചില ഇലക്കറികളില്‍ ധാരാളം പോഷകങ്ങളുണ്ട്. വൈറ്റമിന്‍ എ, സി, കരോട്ടിന്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഇലക്കറികളിലൂടെ ലഭിക്കുന്നു.

ഇത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നു. പ്രോട്ടീന്റെ ഉറവിടമായ മുട്ടയില്‍ വൈറ്റമിന്‍ എ, ഡി, സിങ്ക് എന്നിവ ധാരാളമുണ്ട്.

ഇത് മുടിക്ക് ആവശ്യമായ പോഷകങ്ങളാണ്. ഓറഞ്ച്, പൈനാപ്പിള്‍, ചെറുനാരങ്ങ, മുന്തിരിങ്ങ, നെല്ലിക്ക തുടങ്ങിയ സിട്രസ് ഫലങ്ങളും മുടിക്ക് ഏറെ നല്ലതാണ്.

ബദാം, വാല്‍നട്സ്, മത്തങ്ങ വിത്തുകള്‍ മുതലായവയും മുടിയുടെ ആരോഗ്യത്തിനു ഗുണകരമാണ്. ഇറച്ചിയിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്കു നല്ലതാണ്.