ബിസ്ക്കറ്റുകളും കേക്കുകളും ഒക്കെ അമിതമായാല്‍ അപകടമെന്ന് പഠനം
ഇന്ന് പാക്കയ്ക്ക് ഭക്ഷണങ്ങള്‍ ആളുകള്‍ക്ക് ഒരു ഹരമാണ്. കൈയ്യില്‍ പണം ഉണ്ടെങ്കില്‍ ഏതു നിമിഷവും വീട്ടിലെത്താവുന്ന സ്ഥിതി.
അത്യധികമായി സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്ന ആളുകള്‍ അകാലത്തില്‍ മരിക്കുവാനുള്ള സാദ്ധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയ, ബ്രസ്സീല്‍, കാനഡ, ചിലി, കൊളംബിയ, മെക്സിക്കോ, യു.കെ., യു.എസ് എന്നീ രാജ്യങ്ങളിലെ ഭക്ഷണ ക്രമമാണ് പഠന വിഷയമാക്കിയത്.
സംസ്ക്കരിച്ച മാംസം ബിസ്ക്കറ്റ്, കേക്ക്, ശീതള പാനീയങ്ങള്‍, ഐസ്ക്രീം എന്നിവയൊക്കെ യുപിഎഫിന്റെ (അള്‍ട്രാ പ്രോസസ്ഡ് ഫുഡ്) ഗണത്തില്‍ പെടും.
ഇത്തരം ഭക്ഷണങ്ങളിലെ മധുരങ്ങള്‍, അഡിറ്റീവുകള്‍, രാസവസ്തുക്കള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയായി ശരീരത്തില്‍ എത്തുന്നതാണ് അപകടമായി മാറുന്നത്.
കണക്കുകള്‍ പ്രകാരം 2018-ല്‍ യു.എസില്‍ യുപിഎഫ് ഉപയോഗം മൂലം 12,4000 അകാല മരണങ്ങള് ഉണ്ടായി. യു.കെ.യില്‍ ഏകദേശം 18,000 മരണങ്ങളും.

