ചുടുകുരു മാറാന്‍ തേങ്ങാപ്പാല്‍ പുരട്ടുക

ചുടുകുരു മാറാന്‍ തേങ്ങാപ്പാല്‍ പുരട്ടുക

Health

ചുടുകുരു മാറാന്‍ തേങ്ങാപ്പാല്‍ പുരട്ടുക

ചൂടുകാലത്ത് മിക്കവരെയും ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ചുടുകുരു. ശരീരത്തില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. ഇതിന് പ്രതിവിധി ഇറുകിയ വസ്ത്രങ്ങള്‍ ആദ്യം ഒഴിവാക്കുക.

കഴിവതും ലൈറ്റ് കളറുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കോട്ടണ്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി ചുടുകുരു ഉള്ളയിടങ്ങളില്‍ വച്ചുകെട്ടുന്നതുമൂലം അല്‍പം ആശ്വാസം ലഭിക്കും.

ചുടുകുരു ഉള്ളയിടങ്ങളില്‍ യാതൊരു കാരണവശാലും ചൊറിയരുത്. ചര്‍മ്മം വൃത്തിയായി സൂക്ഷിക്കുകയാണ് പ്രധാനം. ചുടുകുരുവില്‍ തേങ്ങാപ്പാല്‍ പുരട്ടുക. പതിനഞ്ചു മിനിറ്റുകള്‍ക്കുശേഷം കുളിക്കുക.

കുരുവുള്ള സ്ഥലങ്ങളില്‍ തേങ്ങാവെള്ളവും പുരട്ടി കൊടുക്കാം. ഒറ്റ ദിവസംകൊണ്ട് ഫലം കാണുമെന്ന് പ്രതീക്ഷിക്കരുത്.

എന്നാല്‍ എല്ലാവരുടെയും ശരീര ചര്‍മ്മം ഒരുപോലെയല്ല. ചിലര്‍ക്ക് അലര്‍ജി പ്രശ്നങ്ങളുണ്ട്. അത്തരക്കാര്‍ ആദ്യം ദേഹത്ത് പുരട്ടിയശേഷം അലര്‍ജിയില്ലെന്ന് ഉറപ്പു വരുത്തണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.