ലോകത്തെ പുരാതന 10 കല്‍പ്പന ശിലാഫലകം ലേലത്തില്‍ വിറ്റു
കാലിഫോര്‍ണിയ: ലോകത്തെ പുരാതന 10 കല്‍പ്പന ശിലാ ഫലകം ലേലത്തില്‍ വിറ്റു.
എ.ഡി. 300-ല്‍ പടിഞ്ഞാറന്‍ യിസ്രായേലില്‍ ഇപ്പോഴത്തെ ആധുനിക നഗരമായ യാവ്നേയില്‍ ഉപയോഗിച്ചിരുന്ന ശിലാഫലകമാണ് ലേലത്തില്‍ വിറ്റത്.
വെളുത്ത മാര്‍ബിളില്‍ കൊത്തി എഴുതിയ രണ്ടടി സ്ക്വയര്‍ വലിപ്പമുള്ള സ്ലാബാണിത്.
8,50,000 ഡോളറിനാണ് ലേലത്തില്‍ വിറ്റത്.
റോമന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന യെഹൂദ സിന്നഗോഗില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് ഗവേഷകര്‍ നേരത്തെ കണ്ടെടുത്തത്.
ഹീബ്രു ഭാഷയില്‍ കൊത്തിവെച്ച 10 കല്‍പ്പനകള്‍ വ്യക്തമായി കാണുവാന്‍ കഴിയും.
ഈ ശിലാഫലകം മുസ്ലീങ്ങളുടെയോ, ക്രൂസേഡുകളുടെയോ കാലത്തു നടന്ന ആക്രമണങ്ങളില്‍ സിന്നഗോഗിനു നാശനഷ്ടമുണ്ടായപ്പോള്‍ മണ്ണില്‍ ഒളിച്ചതായിരിക്കാമെന്നാണ് പുരാതന ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇതുവരെ ഈ ശിലാഫലകം പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു.