ജോഹാനസ്ബര്‍ഗ്: നൊബേല്‍ സമ്മാനജേതാവും ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചവരില്‍ പ്രമുഖനുമായ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ആശുപത്രിയില്‍.
അണുബാധയെ തുടര്‍ന്നാണ് 84കാരനായ ടുട്ടു കേപ്ടൗണിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ വര്‍ഷവും നിരവധി തവണ ടുട്ടുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കേപ്ടൗണിലെ കറുത്ത വര്‍ഗക്കാരില്‍പെട്ട ആദ്യത്തെ ആര്‍ച്ച് ബിഷപ്പാണ് ഡെസ്മണ്ട് ടുട്ടു. 1984ലാണ് അദ്ദേഹത്തെ സമാധാന നൊബേല്‍സമ്മാനം നല്‍കി ആദരിച്ചത്.
1994ല്‍ വര്‍ണവിവേചനത്തിന് അന്ത്യം കുറിച്ച ശേഷം, അദ്ദേഹം പോരാട്ടമുഖങ്ങളില്‍ സജീവമാണ്.