ചൂട് കുറയുന്നു, ഭൂമി ഐസാകുമെന്ന് ഗവേഷകര്‍
ലണ്ടന്‍ : സൂര്യനില്‍നിന്നുള്ള ചൂട് കുറഞ്ഞാല്‍ ഏറെ താമസിയാതെ ഭൂമി തണുത്തുറഞ്ഞ് ഐസാകുമെന്ന് ഗവേഷകര്‍ .
സൂര്യനില്‍നിന്നുള്ള വെളിച്ചത്തിന്റെയും, ചൂടിന്റെയും അളവ് കുറഞ്ഞാല്‍ ഭൂമി 0.1 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലെത്തുമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു ധ്രുവങ്ങള്‍ക്കും സമീപത്തായുള്ള പ്രദേശങ്ങളില്‍ തണുപ്പിന്റെ ശക്തി കൂടും. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും, വടക്കേ അമേരിക്കയിലും താപ നില 0.8 ഡിഗ്രി വരെ താഴുമെന്നും മുന്നറിയിപ്പ് തരുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോളാര്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് ഭൂമിയെ ബാധിക്കുമെന്നാണ് മെറ്റ് ഓഫീസിലെ ഗവേഷകനായ പ്രൊഫ. ആദം സ്കൈഫ് അഭിപ്രായപ്പെടുന്നത്. ഭൂമിയില്‍ നിന്നും സൂര്യന്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകുന്ന ‘മൌണ്‍ഡര്‍ മിനിമം’ എന്നൊരു കാലം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സൂര്യന്റെ അഭാവം ട്രോപ്പിക് മേഖലകളിലെ ഓസോണിന്റെ അളവ് മാറ്റി മറിക്കും. ഇത് ഭൂമിയിലെയും, അന്തരീക്ഷത്തിലെയും മറ്റ് ചില പ്രധാന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തുടര്‍ന്ന് ഇത് അതി ശൈത്യത്തിന് കാരണമായേക്കുമെന്നുമാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

