റഷ്യയുടെ ഭീഷണിക്കെതിരെ പാശ്ചാത്യര്‍ ഉണരണമെന്ന് ഉക്രൈന്‍ ചര്‍ച്ച് നേതാക്കള്‍

Breaking News Global Top News

റഷ്യയുടെ ഭീഷണിക്കെതിരെ പാശ്ചാത്യര്‍ ഉണരണമെന്ന് ഉക്രൈന്‍ ചര്‍ച്ച് നേതാക്കള്‍
ലണ്ടന്‍ ‍: ഉക്രൈനില്‍ റഷ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണ ഭീഷണിക്കെതിരെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉണരണമെന്ന് റഷ്യയിലെ ക്രൈസ്തവ സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.

 

കഴിഞ്ഞ ആഴ്ച ലണ്ടനിലെ ലാംബത്ത് കൊട്ടാരത്തില്‍ എത്തിയ പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കളാണ് ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു ആവശ്യപ്പെട്ടത്. ഉക്രൈനിലെ റഷ്യന്‍ അനുകൂലികള്‍ രാജ്യത്ത് അസ്ഥിരത വളര്‍ത്താന്‍ ശ്രമിക്കുന്നു. ഇതുവരെ 1.2 മില്യണ്‍ ആളുകള്‍ നാടുവിടേണ്ടി വന്നു.

 

വിവിധ ആക്രമണങ്ങളില്‍ 6100 പേര്‍ കൊല്ലപ്പെട്ടു. 15,500 പേര്‍ക്ക് പരിക്കേറ്റു. റഷ്യയ്ക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കൌണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് ഇന്‍ ഉക്രൈന്‍ സീനിയര്‍ പാസ്റ്റര്‍ അാട്ടലി കാലിയുഗ്നിയുടെ നേതൃത്വത്തില്‍ എത്തിയ വിവിധ സഭാ നേതാക്കളാണ് സന്ദര്‍ശനം നടത്തിയത്. ബ്രിട്ടീഷ് നേതാക്കള്‍ ഇവരെ സ്വീകരിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.