നവജാത ശിശുവിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞ്
ബീജിങ്: നവജാതശിശുവിന്റെ വയറ്റില്‍ മറ്റൊരു കുഞ്ഞുകൂടി. ചൈനയിലാണ് സംഭവം. പത്ത് ആഴ്ചവരെ വളര്‍ച്ചയുള്ള ഭ്രൂണമാണ് കുഞ്ഞിന്റെ വയറ്റില്‍ കണ്ടത്.
പിന്നീട് ഹോങ്കോങ്ങിലെ ക്യൂന്‍സ് ആശുപത്രിയില്‍ ശസ്ത്രക്രീയയിലൂടെ കുഞ്ഞിന്റെ ഭ്രൂണം നീക്കം ചെയ്തു. കുഞ്ഞിന് മൂന്നാഴ്ച പ്രായമുള്ളപ്പോഴാണ് ശസ്ത്രക്രീയ നടത്തിയത്.
അപൂര്‍വ്വമായ ജനിതക തകരാര്‍ മൂലമാണ് ഇത് സംഭവിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ജനിതക തകരാറാണ് ഇതെന്നു പറയുമ്പോഴും ഈ അവസ്ഥ എങ്ങനെയുണ്ടാകുന്നു എന്നതിന് കാരണം ഇന്നും അജ്ഞാതമാണെന്ന് വൈദ്യശാസ്ത്ര ലോകം പറയുന്നു.

