സെക്യൂരിറ്റി ജോലി (എഡിറ്റോറിയൽ)

സെക്യൂരിറ്റി ജോലി (എഡിറ്റോറിയൽ)

സെക്യൂരിറ്റി ജോലി ഇന്ന് നാട്ടില്‍ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സെക്യൂരിറ്റിക്കാരെ (കാവല്‍ക്കാര്‍) നിയമിക്കുന്നു. അവര്‍ ആ സ്ഥാപനത്തിന് കാവലും സംരക്ഷണവും നല്‍കുന്നു. മോഷ്ടാക്കളോ ശത്രുക്കളോ അകത്തു പ്രവേശിച്ചാല്‍ അനുവദിക്കാതെയും സ്ഥാപനത്തില്‍ വരുന്ന കസ്റ്റമേഴ്സിന് സംരക്ഷണവും നല്കുവാനുമാണ് ഇത്തരം കാവല്‍ക്കാരെ നിര്‍ത്തുന്നത്. അവര്‍ സദാ സമയവും ജാഗരൂകരായിരിക്കണം. ഡ്യൂട്ടി സമയത്ത് മറ്റ് കാര്യങ്ങളില്‍ ഇടപെടാനോ അശ്രദ്ധയോടുകൂടി ഇരിക്കുവാനോ കാവല്‍ക്കാരെ അനുവദിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ മനവും ശരീരവും ഒരുപോലെ സ്ഥാപനത്തിനു അകത്തും പുറത്തും സമര്‍പ്പിക്കപ്പെട്ടവരാണ് ഇത്തരം ജോലിക്കാര്‍. അവര്‍ […]

Continue Reading
ഉദരഫലം ദൈവദാനം (എഡിറ്റോറിയൽ)

ഉദരഫലം ദൈവദാനം (എഡിറ്റോറിയൽ)

ഉദരഫലം ദൈവദാനം (എഡിറ്റോറിയൽ) കേരളത്തില്‍ പുതിയ പുതിയ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങളേക്കാളും ക്രൂരമായി നടക്കുന്നത് സ്വന്തം ഭവനത്തിലെ അതിക്രമങ്ങളാണ്. പിതാക്കന്മാര്‍ സ്വന്തം മക്കളെ അതിക്രൂരമായി പീഢിപ്പിക്കുകയോ കൊലചെയ്യുകയോ ചെയ്യുന്നു. ഈ അടുത്ത കാലങ്ങളില്‍ ഇത്തര ത്തിലുള്ള വാര്‍ത്തകള്‍ പെരുകി വരികയാണ്. നിസ്സാര കാര്യങ്ങള്‍ക്കു പോലും മാതാപിതാക്കള്‍ കുട്ടികളെ വിഷമിപ്പിക്കുന്നു. അവരെ ഉപേക്ഷിച്ചു പുതിയ ദാമ്പത്യ ജീവിതം നയിക്കുന്നവരുമുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ റോഡരുകിലും ചവിട്ടുകൊട്ടകളിലും ഉപേക്ഷിക്കുന്ന അമ്മമാരുമുണ്ട്. മദ്യലഹരിയില്‍ കുഞ്ഞുങ്ങളെ കൊലചെയ്യുന്ന വാര്‍ത്തകളും വര്‍ദ്ധിക്കുന്നു. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സ്നേഹിക്കാത്തതുകൊണ്ട് […]

Continue Reading
ലോകമോഹം അരുത്

ലോകമോഹം അരുത്

ലോകമോഹം അരുത് ക്രൈസ്തവ വിശ്വാസികള്‍ എന്ന പേരില്‍ അറിയപ്പെടുവാന്‍ പണ്ടത്തേപ്പോലെ ഇന്ന് ആര്‍ക്കും ലജ്ജയില്ലാതായി. പണ്ട് ക്രിസ്ത്യാനി എന്ന് പരസ്യമായി പറയുവാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നു. അതിനു പിന്നിലെ രഹസ്യങ്ങള്‍ പലതാണ്. അതില്‍ ചിലത്, ചിലര്‍ക്ക് ഭയംകൊണ്ട് പറയുവാന്‍ പേടി, മറ്റ് ചിലര്‍ക്ക് ലോകത്തില്‍നിന്ന് വേര്‍പെട്ട ജീവിതം നയിക്കുവാന്‍ മടി, മൂന്നാമതായി കഷ്ടതകള്‍ സഹിക്കുവാനുള്ള സഹിഷ്ണതയില്ലായ്മ എന്നിവയായിരുന്നു കാരണങ്ങളില്‍ ചിലത്. ഇതില്‍ രണ്ടാമത് സൂചിപ്പിച്ച ചില കാര്യങ്ങളെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അക്രൈസ്തവര്‍ എങ്ങനെ ജീവിച്ചാലും ആരും പഴി പറയില്ല. […]

Continue Reading
സമയം തക്കത്തില്‍ ഉപയോഗിക്കുക

സമയം തക്കത്തില്‍ ഉപയോഗിക്കുക

സമയം തക്കത്തില്‍ ഉപയോഗിക്കുക ഒരു കടല്‍ത്തീരത്തു ചെന്നു നോക്കിയാല്‍ ചിലര്‍ നന്നായി അദ്ധ്വാനിക്കുന്നു. മറ്റു ചിലര്‍ നോക്കി നില്‍ക്കുന്നു. ചില ക്രൈസ്തവരും ഇതേ വിഭാഗക്കാരാണ്. മീന്‍ പിടുത്തക്കാരന്റെ സ്വഭാവവും, വെറുതെ നോക്കി നില്‍ക്കുന്ന വ്യക്തിയുടെ സ്വഭാവവും പൊതുവെ പ്രകടിപ്പിക്കുന്നവരാണ് ക്രൈസ്തവരില്‍ നല്ലൊരു ശതമാനവും. ചിലര്‍ കര്‍ത്താവിനുവേണ്ടി ആത്മാര്‍ത്ഥമായി വേല ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ അലസന്മാരായി കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്നു. അവര്‍ പരിഹസിക്കുകയും കുറ്റം വിധിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ മടിയന്മാരാണ്, അവര്‍ ദൈവത്തിനു യാതൊരു പ്രയോജനവും […]

Continue Reading
ഭക്തന്റെ സമര്‍പ്പണം (എഡിറ്റോറിയൽ)

ഭക്തന്റെ സമര്‍പ്പണം (എഡിറ്റോറിയൽ)

ഭക്തന്റെ സമര്‍പ്പണം മനുഷ്യര്‍ പ്രശ്നങ്ങളുടെ മദ്ധ്യത്തില്‍ ജീവിക്കുന്നവരാണ്. അവര്‍ക്ക് തുണയും ആശ്രയവും പലപ്പോഴും മരീചികയായിതോന്നുന്നു. അവസാന കച്ചിത്തുരുമ്പിനായി അവര്‍ ശ്രമിക്കുന്നു. അവിടെ പ്രാര്‍ത്ഥന ആവശ്യമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മനിയില്‍ നടന്ന ഒരു സംഭവം വിവരിക്കാം. ഹിറ്റ്ലറുടെ സൈന്യത്തിലെ ഒരു പട്ടാളക്കാരന്‍ നിരീശ്വരവാദി ആയിരുന്നു. തനിക്ക് ശത്രുക്കളുടെ ആക്രമണത്തില്‍ മുറിവേറ്റ് ആഴ്ചകളോളം ആശുപത്രയില്‍ കിടക്കേണ്ടി വന്നു. തന്റെ സ്ഥലവാസിയായ ഒരു പുരോഹിതന്‍ മുറിവേറ്റ പട്ടാളക്കാരന്റെ അടുക്കല്‍ വന്ന് പ്രാര്‍ത്ഥിക്കുകയുണ്ടായി. പട്ടാളക്കാരന് വിശ്വാസം വന്നില്ല. അദ്ദേഹം പ്രാര്‍ത്ഥന നിരസിക്കുകയുണ്ടായി. […]

Continue Reading
പെരുന്നാളുകള്‍, ഉത്സവങ്ങള്‍ (എഡിറ്റോറിയൽ)

പെരുന്നാളുകള്‍, ഉത്സവങ്ങള്‍ (എഡിറ്റോറിയൽ)

പെരുന്നാളുകള്‍, ഉത്സവങ്ങള്‍ ഒക്ടോബര്‍ മാസം മുതല്‍ 6 മാസക്കാലം ഇന്ത്യയില്‍ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ വിശാലദേശത്ത് ഓരോ മതങ്ങള്‍ക്കും മതങ്ങളിലെ ജാതികള്‍ക്കും, ഉപജാതികള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായി ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഇതിനെ പിന്‍തുണച്ചുകൊണ്ട് ഗവണ്‍മെന്റിന്റെ സഹായഹസ്തങ്ങളും കൂടിയാകുമ്പോള്‍ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷിക്കുന്നത് വന്‍ വിജയമായിത്തീരുന്നു. എല്ലാം വഴിപാടുപോലെ വരുന്നു, ആചരിക്കുന്നു. കുറെയേറെപ്പേര്‍ ഇതുകൊണ്ട് ഉപജീവനം കഴിക്കുന്നു. വിവിധ പുരോഹിതന്മാര്‍, കലാകാരന്മാര്‍, സഹായികള്‍, കമ്മറ്റി അംഗങ്ങള്‍ എന്നുവേണ്ട ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചാകര […]

Continue Reading
തലമുറകളെക്കുറിച്ചുള്ള വിചാരം

തലമുറകളെക്കുറിച്ചുള്ള വിചാരം

തലമുറകളെക്കുറിച്ചുള്ള വിചാരം കൌമാരക്കാര്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഭവനങ്ങളിലും കലാലയങ്ങളിലും സമൂഹത്തിലും പലരും പേരുദോഷങ്ങളുണ്ടാക്കുന്നു. അനാവശ്യ കൂട്ടുകെട്ട്, അലസത, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗങ്ങള്‍, സഭ്യമല്ലാത്ത ബന്ധങ്ങള്‍ ഇവയെല്ലാം കൌമാരക്കാരെ വഴിതെറ്റിക്കുന്നു. താല്‍ക്കാലിക സുഖങ്ങള്‍ക്കും, രസത്തിനുംവേണ്ടി എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. പലരും സ്വന്തം ഭവനങ്ങളില്‍ നല്ല സ്വഭാവം നടിക്കും. വീടുവിട്ടാല്‍ തോന്നിയപോലുള്ള ജീവിതമാണ്. ചിലര്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ വരിക, അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുക ഇവയൊക്കെ പല കുട്ടികളേയും നശിപ്പിക്കുന്നു. ചതിക്കുഴികളില്‍ അകപ്പെട്ടവര്‍ക്ക് പിന്നീട് തലയൂരാന്‍ പാടാണ്. ഇതു മനസിലാക്കുവാന്‍ മാതാപിതാക്കള്‍ക്ക് […]

Continue Reading
നിഷ്ക്കളങ്കരാകുക (എഡിറ്റോറിയൽ)

നിഷ്ക്കളങ്കരാകുക (എഡിറ്റോറിയൽ)

നിഷ്ക്കളങ്കരാകുക (എഡിറ്റോറിയൽ) ലോക മരുപ്രയാണത്തില്‍ മറ്റുള്ളവരുടെ ക്ഷീണവും വേദനകളും ശ്രദ്ധിക്കാതെ യാത്ര ചെയ്യുന്നവരാണ് പലരും. സ്വന്തം കാര്യത്തിലും കുടുംബ കാര്യങ്ങളിലും മാത്രം ശ്രദ്ധ വച്ച് ജീവിക്കുന്ന ഭൂരിപക്ഷവും സ്വാര്‍ത്ഥതയുടെ സത്രക്കൂടുകളില്‍ കുടുങ്ങിക്കഴിയുന്നവരാണ്. പിറന്നുവീണ ഒരു കുഞ്ഞു വിശന്നു കരയുന്നതുപോലെ ഇന്നും മരത്തണലുകളിലും റെയില്‍വേ പുറംപോക്കുകളിലും കടത്തിണ്ണകളിലും ശൈത്യക്കാറ്റേറ്റ് വിറച്ചുകൊണ്ടു കഴിയുന്നവര്‍ അനേകായിരങ്ങളാണ്. ഇതിന് പ്രായ, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസം ഇല്ല. ഇതില്‍ ചിലരൊക്കെ പല മാഫിയാകളുടെയും ബലിയാടുകളോ കറവപ്പശുക്കളോ ആയിരിക്കാം. പക്ഷേ എന്തു പ്രയോജനം? രാപ്പകല്‍ വെയിലുകൊണ്ടും […]

Continue Reading
വിജയത്തിന്റെ വഴിയില്‍ (എഡിറ്റോറിയൽ)

വിജയത്തിന്റെ വഴിയില്‍ (എഡിറ്റോറിയൽ)

വിജയത്തിന്റെ വഴിയില്‍ ദൈവം നമ്മെ എത്രമാത്രം വഴി നടത്തുന്നു. ഉപകാരങ്ങള്‍ ചെയ്യുന്നു. അനുഗ്രഹങ്ങള്‍ തരുന്നു. ഈ മഹത്തരമായ കാര്യങ്ങള്‍ നാം ഒന്നു ചിന്തിച്ചു നോക്കുക. ദൈവം തന്ന ഭൌതിക നന്മകള്‍ മാത്രം ഓര്‍ത്തുകൊണ്ട് ജീവിക്കുന്നവരായി തീരാതെ, അവന്‍ നമ്മെ മരണത്തില്‍നിന്നും, അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിച്ച കൃപകള്‍ ഓര്‍ത്തുകൂടി നാം അവന് നന്ദി കരേറ്റണം. ഇതാണ് ഒരു ദൈവ പൈതലിന്റെ കര്‍ത്തവ്യം. ഈ ലോകത്ത് നമ്മെപ്പോലെ അനേകര്‍ ഇതുപോലെ സമ്മിശ്രങ്ങളായ അനുഭവങ്ങളില്‍ ജീവിക്കുന്നു. എന്നാല്‍ ഒരു ക്രിസ്ത്യനി അല്ലാത്തവന്‍ പല […]

Continue Reading
സമ്പന്നരുടെ ചിന്താഗതി (എഡിറ്റോറിയൽ)

സമ്പന്നരുടെ ചിന്താഗതി (എഡിറ്റോറിയൽ)

സമ്പന്നരുടെ ചിന്താഗതി ധനം പലരുടെയും സ്ഥിതിക്കു മാറ്റം വരുത്തുകയുണ്ടായി. കുടുംബത്തില്‍, സമൂഹത്തില്‍ ഇന്ന് ധനവാന്മാര്‍ക്ക് അര്‍ഹമായും, അനര്‍ഹമായും പരിഗണനകള്‍ ലഭിക്കാറുണ്ട്. ‘പണത്തിനും മീതെ പരുന്തും പറക്കില്ല’ എന്ന പഴഞ്ചൊല്ല് എത്ര അര്‍ത്ഥമുള്ളതാകുന്നു. പൊതു സമൂഹത്തില്‍ ധനവാന്മാര്‍ക്കുള്ളതുപോലുള്ള പരിഗണനകള്‍ പോലെ പല ദൈവസഭകളിലും ധനവാന്മാര്‍ക്ക് മുന്തിയ സ്ഥാനങ്ങളും, മഹത്വവും അനുവദിച്ചു നല്‍കുന്നതായി പല സംഭവങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സഭാ കമ്മറ്റികളിലും ട്രസ്റ്റുകളിലും വിദ്യാഭ്യാസവും, പരിജ്ഞാനവും തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും നോട്ടുകെട്ടുകളുടെ വലിപ്പത്തിന്റെ ബലത്തില്‍ ഭാരവാഹിത്വങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. […]

Continue Reading