ക്യൂബന്‍ മണ്ണിലേക്കു എന്‍ .ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു
മിയാമി: 3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്യൂബന്‍ മണ്ണിലേക്കു എന്‍ .ഐ.വി. ബൈബിള്‍ വീണ്ടും എത്തുന്നു.
2018-ല്‍ ക്യൂബയില്‍ ന്യൂ ഇന്‍ഡിപെന്‍ഡന്റ് പേര്‍സണ്‍ (എന്‍ .ഐ.വി.) ബൈബിളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ക്യൂബന്‍ റിലിജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ടുമെന്റാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
17,000 ബൈബിളുകളാണ് ഇപ്പോള്‍ ക്യൂബന്‍ വിപ്ളവ മണ്ണില്‍ എത്തുന്നത്. എന്‍ .ഐ.വി. പ്രസാധകരുടെ പരാതിയിന്മേലാണ് ബൈബിളുകള്‍ എത്തിക്കുവാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എന്‍ .ഐ.വി. ബൈബിള്‍ ലഘുഭാഷാ പ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്.
അതിനാല്‍ ജനങ്ങള്‍ക്ക് ദൈവവചനം കൂടുതല്‍ സുപരിചിതമായി ഉപയോഗിക്കുവാന്‍ കഴിയും. എന്നാല്‍ കെ.ജെ.വി. ബൈബിളായിരുന്നു ഇതുവരെ ക്യൂബയില്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയിരുന്നത്.
ജനഹൃദയങ്ങളില്‍ ദൈവവചനം ശക്തമായി മുന്നേറ്റം നടത്തുവാനുള്ള അവസരം ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നുവെന്ന് ലാറ്റിന്‍ അമേരിക്ക ഓഫ് ബിബ്ളിക്ക എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്തബാന്‍ ഫെര്‍ണാണ്ടസ് പറയുന്നു.
കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബയില്‍ ഇപ്പോള്‍ 6 പേരുടെ ഇടയില്‍ ഒരു ബൈബിള്‍ എന്ന കണക്കില്‍ വിതരണം നടക്കുന്നതായും ഫെര്‍ണാണ്ടസ് പറഞ്ഞു.
അനേകം ദൈവമക്കളുടെയും മിഷണറിമാരുടെയും പ്രാര്‍ത്ഥനയുടെ ഫലമാണ് പുതിയ മാറ്റത്തിനിടയാക്കിയതെന്നും അദ്ദേഹം പറയുന്നു.

