ഇറാന്‍ യുദ്ധം: ആദ്യ ആറ് ദിവസങ്ങളില്‍ യു.എസിനു ചിലവായത് 11.3 ബില്യണ്‍ ഡോളര്‍.
വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തിന്റെ ആദ്യ ആറ് ദിവസങ്ങള്‍ക്ക് യു.എസിന് കുറഞ്ഞത് 11.3 ബില്യണ്‍ ഡോളര്‍ ചിലവായതായി ഈ ആഴ്ച നടന്ന ഒരു കോണ്‍ഗ്രസ് ബ്രീഫിംഗില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.
ചില കോണ്‍ഗ്രസ് അംഗങ്ങള്‍ കണക്കുകള്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റു ചില അംഗങ്ങള്‍ 50 ബില്യണ്‍ ഡോളറെങ്കിലും വേണ്ടിവരുമെന്ന് ആവശ്യപ്പെടുകയുണ്ടായി.
നമ്മള്‍ വിജയിച്ചു, പക്ഷെ അവസാന പോരാട്ടത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് എത്തുവാനുള്ള ശ്രമമാണ്. ട്രംപ് കെന്റക്കിയലേക്കുള്ള യാത്രാ മദ്ധ്യേ മാധ്യമങ്ങളോടു പ്രതികരിച്ചു.
യുദ്ധം തുടങ്ങി ആദ്യ രണ്ടു ദിവസങ്ങളില്‍ 5.6 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഉപയോഗിച്ചു. യുദ്ധത്തിനായുള്ള ചിലവിലേക്ക് കൂടുതല്‍ പണം അനുവദിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

