യുദ്ധ ബാധിത യുക്രൈനില്‍ മാനസികാഘാതം ബാധിച്ചവരെ സഹായിക്കാന്‍ 1.6 ദശലക്ഷം ബൈബിളുകള്‍ വിതരണം ചെയ്തു.

യുദ്ധ ബാധിത യുക്രൈനില്‍ മാനസികാഘാതം ബാധിച്ചവരെ സഹായിക്കാന്‍ 1.6 ദശലക്ഷം ബൈബിളുകള്‍ വിതരണം ചെയ്തു.

Breaking News Europe

യുദ്ധ ബാധിത യുക്രൈനില്‍ മാനസികാഘാതം ബാധിച്ചവരെ സഹായിക്കാന്‍ 1.6 ദശലക്ഷം ബൈബിളുകള്‍ വിതരണം ചെയ്തു.

ക്വീവ്: റഷ്യയുടെ അധിനിവേശത്തിനുശേഷം യുക്രൈനില്‍ 1.6 ദശലക്ഷം ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് യുക്രേനിയന്‍ ബൈബിള്‍ സൊസൈറ്റി (യു.ബി.സി.) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രതിദിനം ശരാശരി 1000 കോപ്പികളാണ്.

ജനങ്ങള്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ കടുത്ത മാനസീകാഘാതം സൃഷ്ടിച്ച യുദ്ധം അവര്‍ക്ക് വൈകാരികവും മാനസികവും ആത്മീയവുമായ അതിജീവനത്തിനായുള്ള ദീര്‍ഘകാല പോരാട്ടമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നീണ്ടു നില്‍ക്കുന്ന സമ്മര്‍ദ്ദം, ആഘാതം, ദുഃഖം, ധാര്‍മ്മിക മുറിവുകള്‍, കുടുംബ വേര്‍പിരിയല്‍ എന്നിവയില്‍നിന്ന് മുക്തി നേടാന്‍ മുതിര്‍ന്നവര്‍ പൂര്‍ണ്ണ ബൈബിളുകള്‍, പുതിയ നിയമങ്ങള്‍, ഭക്തി ഗാനങ്ങള്‍, പാസ്റ്ററല്‍ വിഭവങ്ങള്‍ എന്നിവ തേടുന്നു.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള ബൈബിളധിഷ്ഠിത വിഭവങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യതകയും റിപ്പോര്‍ട്ട് എടുത്തു കാണിച്ചു.

2026 വരെ മുന്നോട്ടു നോക്കിക്കൊണ്ട് രാജ്യത്തുടനീളം 3,00,000 ലക്ഷം മുതല്‍ 4,00,000 വരെ ബൈബിളുകള്‍ വിതരണം ചെയ്യും. യു.എസ്. ലക്ഷ്യമിടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.