"യഹൂദ ജനതയ്ക്കൊപ്പം നിന്നതിന് നന്ദി'', പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു.

“യഹൂദ ജനതയ്ക്കൊപ്പം നിന്നതിന് നന്ദി”, പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു.

Breaking News Middle East West Asia

“യഹൂദ ജനതയ്ക്കൊപ്പം നിന്നതിന് നന്ദി”, പ്രധാനമന്ത്രി മോദിയെ വിളിച്ച് നെതന്യാഹു.

പശ്ചിമേഷ്യയിലെ യുദ്ധഭരിതമായ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതായി യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വലിയ സുഹൃത്ത് എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. യിസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നില്‍ക്കുന്നതിന് അദ്ദേഹം മോദിയോട് വ്യക്തിപരമായി നന്ദി അറിയിച്ചു.

നെതന്യാഹു ഇറാന്റെ മിസൈല്‍ പതിച്ച ഒരു പ്രദേശം സന്ദര്‍ശിക്കുമ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ജനതയുടെ സൌഹൃദം യിസ്രായേല്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അവരോട് വലിയ ബഹുമാനമുണ്ടെന്നും നെതന്യാഹു പറഞ്ഞു.

നരേന്ദ്ര മോദിയുമായി ദീര്‍ഘനേരം സംസാരിച്ചതായും മറ്റു പ്രാദേശിക നേതാക്കളുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സംഭാഷണത്തെക്കുറിച്ച് എക്സ് പ്ളാറ്റ്ഫോമിലൂടെ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ പ്രധാന ആശങ്കകള്‍ അദ്ദേഹം നെതന്യാഹുവിനെ അറിയിച്ചു.

മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി സൈനിക നീക്കങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.