യു.എസ്. ക്രിസ്ത്യാനികളില്‍ മൂന്നിലൊന്നു പേര്‍ പാസ്റ്ററെപ്പോലെതന്നെ എഐ ആത്മീയ ഉപദേശവും വിശ്വസിക്കുന്നു.

യു.എസ്. ക്രിസ്ത്യാനികളില്‍ മൂന്നിലൊന്നു പേര്‍ പാസ്റ്ററെപ്പോലെതന്നെ എഐ ആത്മീയ ഉപദേശവും വിശ്വസിക്കുന്നു.

Breaking News USA

യു.എസ്. ക്രിസ്ത്യാനികളില്‍ മൂന്നിലൊന്നു പേര്‍ പാസ്റ്ററെപ്പോലെതന്നെ എഐ ആത്മീയ ഉപദേശവും വിശ്വസിക്കുന്നു.

വാഷിംഗ്ടണ്‍: മനുഷ്യന്റെ അഭിവൃദ്ധിക്കായി വിശ്വാസ ആവാസ വ്യവസ്ഥയെ ബന്ധിപ്പിക്കുന്ന ഒരു പ്രമുഖ സാങ്കേതിക പ്ളാറ്റ്ഫോമായ ഗ്ളൂവുമായി സഹകരിച്ച് ബര്‍ണയുടെ സ്റ്റേറ്റ് ഓഫ് ദി ചര്‍ച്ച് നടത്തിയ ഒരു സര്‍വ്വേയില്‍ അമേരിക്കന്‍ ക്രിസ്ത്യാനികളില്‍ മൂന്നിലൊന്നു പേര്‍ കൃത്രിമ ബുദ്ധിയില്‍നിന്നു ലഭിക്കുന്ന ആത്മീയ ഉപദേശം ഒരു പാസ്റ്ററില്‍നിന്നും ലഭിക്കുന്നതുപോലെ തന്നെ നല്ലതാണെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി.

ടെന്നസിയില്‍ നടന്ന നാഷണല്‍ റിലിജിയസ് ബ്രോഡ്കാസ്റ്റേഷന്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ മീഡിയ കണ്‍വെന്‍ഷനിലാണ് ഏറ്റവും പുതിയ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്.

2025 നവംബറില്‍ 1,514-ലധികം മുതിര്‍ന്നവരില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ഏകദേശം മൂന്നിലൊന്ന് പേര്‍ (30 ശതമാനം) ഇപ്പോള്‍ എഐയില്‍നിന്നുള്ള ആത്മീയ ഉപദേശം ഒരു പാസ്റ്ററുടെ ഉപദേശം പോലെ വിശ്വസനീയമാണ് എന്ന് ശക്തമായി സമ്മതിച്ചിരുന്നു.

ജനറേഷന്‍ ഇസഡ് മില്ലേനിയലുകള്‍ക്കിടയില്‍ ആ വിഹിതം യഥാക്രമം 39 ശതമാനവും 40 ശതമാനവും ആയി വര്‍ദ്ധിക്കുന്നു. പ്രാര്‍ത്ഥന, ബൈബിള്‍ പഠനം, ആത്മീയ വളര്‍ച്ച എന്നിവയില്‍ എഐ തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ക്രിസ്ത്യാനികളില്‍ അനേകരും പറയുന്നു.

യു.എസിലെ 442-ലധികം പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാരില്‍ ഡിസംബറില്‍ നടത്തിയ സര്‍വ്വേയില്‍നിന്നുള്ള ഡാറ്റാ കാണിക്കുന്നത് 41 ശതമാനത്തിലധികം പാസ്റ്റര്‍മാരും ബൈബിള്‍ പഠന തയ്യാറെടുപ്പിനായി എഐ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

https://youtube.com/shorts/3sgTXJrnNzY?feature=share

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.