യു.കെയില്‍ ക്രൈസ്തവ ഭൂരിപക്ഷം കുറഞ്ഞുവരുന്നു, എങ്കിലും പെന്തക്കോസ്ത് സഭകള്‍ വളരുന്നു.
ലണ്ടന്‍: ഒരു മതവിശ്വാസത്തിനും ഭൂരിപക്ഷമില്ലാത്ത ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനും ഇപ്പോള്‍ ഇടം നേടുന്നു.
ലോകമെമ്പാടും മതപരമായ സത്വം എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ അതിന്റെ ഗ്ളോബല്‍ റിലിജിയസ് ഫ്യൂച്ചേഴ്സ് പ്രൊജക്ടിന്റെ ഭാഗമായി തുടങ്ങിയ ഗവേഷണത്തില്‍ ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ക്രിസ്തുമതത്തിന്റെ വിഹിതം പകുതിയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു.
ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, യഹൂദര്‍ മറ്റ് മതക്കാര്‍, യാതൊരു മതങ്ങളുമില്ലാത്തവര്‍ എന്നിവരുള്‍പ്പെടെ പ്രധാന വിഭാഗങ്ങളെ എത്രത്തോളം തുല്യമായി പ്രതിനിധീകരിക്കുന്നുവെന്ന് കണ്ടെത്താനായി.
ഒരു മത വൈവിധ്യ സൂചിക ഉപയോഗിച്ച് 201 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഗവേഷണം നടത്തി.
ലോകത്തിലെ ഏറ്റവും മതപരമായ വൈവിധ്യമുള്ള രാജ്യമായി സിംഗപ്പൂര്‍ മാറി എന്ന് പഠനം കണ്ടെത്തി. സിംഗപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 31 ശതമാനം ബുദ്ധമതക്കാരും 20 ശതമാനം വിശ്വാസമില്ലാത്തവരും, 19 ശതമാനം ക്രിസ്ത്യാനികളും 16 ശതമാനം മുസ്ളീങ്ങളുമാണ്.
ഒരു രാജ്യവും പൂര്‍ണ്ണമായ സ്കോര്‍ നേടിയിട്ടില്ലെന്നും കണ്ടെത്തി. ഇംഗ്ളണ്ടിലെയും വെയില്‍സിലെയും 46 ശതമാനം ആളുകള്‍ ക്രിസ്ത്യാനികളാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നു.
2001-ല്‍ ഇത് 72 ശതമാനം ആയിരുന്നു. 37 ശതമാനം പേര്‍ക്ക് മതപരമായ ബന്ധമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2011-ല്‍ 5 ശതമാനം ആയിരുന്ന മുസ്ളീങ്ങള്‍ 2021-ല്‍ 7 ശതമാനം ആയി ഉയര്‍ന്നു.
പാരമ്പര്യ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ഇടിവുണ്ടായിട്ടും പെന്തക്കോസ്ത്, ഓര്‍ത്തഡോക്സ് സഭകള്‍ ഉള്‍പ്പെടെയുള്ള ചില സമൂഹങ്ങള്‍ ശക്തി പ്രാപിച്ചു വരുന്നു.
പലപ്പോഴും യുവാക്കളുടെയും കുടിയേറ്റ സമൂഹങ്ങളുടെയും ഇടപെടലാണ് ഇതിനു പിന്നിലുള്ളത് എന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
യു.കെ.യിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ 10 ശതമാനം പേര്‍ പെന്തക്കോസ്തുകാരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

