ക്രിസ്ത്യന്‍ ബാലന്റെ മൃതദേഹം പൊതുസ്ഥലത്ത് സംസ്ക്കരിക്കുന്നത് നിഷേധിച്ചു, സ്വന്തം ഭൂമിയിലും തടയാന്‍ ശ്രമിച്ചു.
ഒഡീഷയില്‍ ക്രിസ്ത്യന്‍ ബാലന്റെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്ക്കരിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു.
നവരംഗ്പൂര്‍ ജില്ലയിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമമായ കവേനയിലെ കൃതിബാസ് സിനയുടെ മകന്‍ ആയുഷ് സന്ത (14) യുടെ ശവസംസ്ക്കാരമാണ് പൊതു ശ്മശാനത്തില്‍ സംസ്ക്കരിക്കുന്നത് തടഞ്ഞത്.
പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം പ്രാദേശിക ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം പരമ്പരാഗതമായി ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉപയോഗിച്ചു വരുന്ന ഗ്രാമത്തിലെ ശ്മശാനത്തില്‍ സംസ്ക്കരിക്കുവാന്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഹിന്ദുക്കള്‍ തടയുകയായിരുന്നു.
സംസ്ക്കാരത്തിനു മുമ്പ് കുടുംബം ഹിന്ദു മതം സ്വീകരിക്കണമെന്നായിരുന്നു ഹിന്ദു ഗ്രാമവാസികളുടെ ആവശ്യം.
ഇതു നിഷേധിച്ച കുടുംബം പോലീസില്‍ അഭയം തേടി. നാല്‍പ്പതിലധികം പോലീസുകാര്‍ എത്തിയിട്ടും പ്രശ്നം പരിഹരിച്ചില്ല.
ഇതേത്തുടര്‍ന്ന് കുടും 2 കിലോമീറ്റര്‍ അകലെയുള്ള കൃതിബാസിന്റെ സ്വന്തം ഭൂമിയില്‍ ശവസംസ്ക്കാരം നടത്താന്‍ തീരുമാനിച്ചു.
പ്രശ്നക്കാര്‍ ഇവിടെയും എത്തി തടസം സൃഷ്ടിച്ചുവെങ്കിലും ചില വ്യവസ്ഥ പ്രകാരം അനുവദിച്ചു.
അത് പ്രാര്‍ത്ഥനയോ, ക്രീസ്തീയ ആചാരപ്രകാരം കുരിശുപോലുള്ള അടയാളമോ പാടില്ലെന്ന് രേഖാ മൂലം എഴുതി ഒപ്പിടാന്‍ അധികാരികള്‍ ആവശ്യപ്പെട്ടതായും അതുപ്രകാരം കുടുംബം വഴങ്ങിയതായും യുണൈറ്റഡ് ബിലീവേഴ്സ് കൌണ്‍സില്‍ നേതാവ് പല്ലാബ് ലാമ പറഞ്ഞു.
കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതെ രാത്രിയോടെ സംസ്ക്കാരം നടന്നു. ഈ ഗ്രാമത്തില്‍ മൂപ്പതോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഉണ്ട്.

