അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

Breaking News Kerala Obituary

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

ഐ.പി.സി എബനേസർ പയ്യപ്പാടി സഭ സെക്രട്ടറി, കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജേഷ് ടി മാത്യുവിന്റെ സഹധർമ്മിണി ഗീത അജേഷ് , മകൻ ഏബൽ ടി. അജേഷ് എന്നിവർ നിത്യതയിൽ ചേർക്കപ്പെട്ടു.

ഫെബ്രുവരി 1ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്.

മകൻ ഏബെലിന്റെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരവേ ഏറ്റുമാനൂർ തവളക്കുഴിയിൽ വച്ച് അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയുണ്ടായി. വാഹനത്തിൽ അജേഷ്, ഭാര്യ ഗീത, മകൻ ഏബൽ, മകൾ എയ്ഞ്ചൽ എന്നിവർ ഉണ്ടായിരുന്നു.

അജേഷ് മാത്രം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴ്ഭാഗം തളർന്ന നിലയിലായിരുന്നു ഏബൽ. ആന്തരിക അവയവങ്ങൾക്കും പരിക്കുണ്ടായിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു എങ്കിലും ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ ഏബൽ യാത്രയായി.

അജേഷിന്റെ ഭാര്യ ഗീതയുടെ ഇടുപ്പെല്ല് ഒടിയുകയും മൂത്രാശയത്തിനു ക്ഷതമുണ്ടാകയും ചെയ്തത് മൂലം ഓപ്പറേഷന് വിധേയയായശേഷം വിശ്രമത്തിലായിരുന്ന ഗീത പെട്ടെന്നാണ് ആരോഗ്യ സ്ഥിതി വഷളായി വിയോഗം സംഭവിച്ചത്.

മകൾ എയ്ഞ്ചൽ കാൽമുട്ട് ചിരട്ട പൊട്ടുകയും രണ്ടു കാലുകളും ഒടിയുകയും ചെയ്തതു മൂലം ശാസ്ത്രക്രിയയ്ക്ക് വിധേയയായി വിശ്രമത്തിലുമാണ്.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം
16.2.2026 തിങ്കൾ വൈകുന്നേരം 5 മണിയോടെ ഭവനത്തിൽ കൊണ്ടുവരുന്നതും, 17.02.2026 രാവിലെ 8:30 നു ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 12 മണിയോട് കൂടി ഐ.പി.സി പയ്യപ്പാടി എബനേസർ സഭാസെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.