യു.എസിന്റെ ഇറാന്‍ ആക്രമണ സാദ്ധ്യത നിലനില്‍ക്കെ നെതന്യാഹു രഹസ്യ സുരക്ഷാ ചര്‍ച്ചകള്‍ നടത്തി
യെരുശലേം: ഇറാനെതിരെ യു.എസ്. സൈനിക ആക്രമണ സാദ്ധ്യത നിലനില്‍ക്കെ യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യാഴാഴ്ച യെരുശലേമില്‍ ഉന്നതതല സുരക്ഷാ കൂടിയാലോചന യോഗം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും രാജ്യവ്യാപകമായി നടക്കുന്ന ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ മാരകമായ അടിച്ചമര്‍ത്തല്‍ നടത്തുന്നുവെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ക്കും പിന്നാലെ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഇറാനെയും നടപടിയുടെ സാദ്ധ്യതകളെയും കേന്ദ്രീകരിച്ചായിരുന്നുവെന്ന് യിസ്രായേല്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യെരുശലേം, വാഷിംഗ്ടണ്‍, ടെഹ്റാന്‍, മോസ്ക്കോ, പ്രധാന അറബ് തലസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നയതന്ത്ര സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച.
ട്രംപ് എടുക്കുന്ന ഏതു തീരുമാനവും നടപ്പിലാക്കാന്‍ യു.എസ്. സൈന്യം തയ്യാറാണെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്വെത്ത് വ്യാഴാഴ്ച പറഞ്ഞു.
അതിനിടെ റഷ്യ സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മോസ്ക്കോ സംഭവ വികാസങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ യു.എ.ഇ. പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനോട് പറഞ്ഞു.

