ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ  ബിരുദദാന ശുശ്രൂഷ ഫെബ്രു.10ന്

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ  ബിരുദദാന ശുശ്രൂഷ ഫെബ്രു.10ന്

Kerala

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ  ബിരുദദാന ശുശ്രൂഷ ഫെബ്രു.10ന്

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ 51-ാമത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി 10 ന് ചൊവ്വാഴ്ച്‌ച രാവിലെ 9.30ന് സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും.

ബംഗളൂരുവിലെ ക്രോസ്റോഡ് ചർച്ച് സ്ഥാപകനും സീനിയർ പാസ്റ്ററുമായ ഡോ. വില്യം ജെ. സുബാഷ് ബിരുദദാന സന്ദേശം നൽകും. ബംഗാളിലെ സെറാംപൂർ കോളേജ് ആക്ടിങ് പ്രിൻസിപ്പൽ ഡോ. സുദ്രോ എസ്. സർക്കാർ ബിരുദധാരികൾക്കായുള്ള ആശീർവാദ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. അലക്സാണ്ടർ ഫിലിപ്പ് ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

“ദൈവവചനത്തിൽ സജ്ജരായി ലോകസുവിശേഷീകരണത്തിനാ യി അയക്കപ്പെടുക” എന്ന ദൗത്യവാക്യത്തോടെ പ്രവർത്തിക്കുന്ന ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ നിന്നും വിവിധ ദൈവശാസ്ത്ര കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഈ ചടങ്ങിൽ ബിരുദങ്ങൾ ഏറ്റുവാങ്ങും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.