പാക്കിസ്ഥാനിലെ മതനിന്ദ കുറ്റാരോപിതരെ സഹായിക്കുന്ന രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തക ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ

പാക്കിസ്ഥാനിലെ മതനിന്ദ കുറ്റാരോപിതരെ സഹായിക്കുന്ന രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തക ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ

Breaking News Top News

പാക്കിസ്ഥാനിലെ മതനിന്ദ കുറ്റാരോപിതരെ സഹായിക്കുന്ന രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തക ദമ്പതികള്‍ക്ക് ജയില്‍ശിക്ഷ

ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ഇസ്ളാമിനെതിരെ ദൈവനിന്ദ ആരോപിക്കപ്പെടുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവന്നിരുന്ന രണ്ട് മനുഷ്യാവകാശ അഭിഭാഷകരെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് തടവിലാക്കി.

ഇമ്രാന്‍ മസാരി, ഹോദി അലി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാക്കിസ്ഥാനിലെ വിവാദ നിയമമായ മതനിന്ദാ കേസുകളില്‍ ഇടപെടുന്നതില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഇരുവരെയും ശിക്ഷിച്ചത് പാക്കിസ്ഥാനിലെ നിയമ സമൂഹത്തിലും അന്താരാഷ്ട്ര അവകാശ ലംഘനങ്ങളിലും ആശങ്കയുളവാക്കിയിട്ടുണ്ട്.

പാക്കിസ്ഥാനിലെ അടുത്തിടെയുണ്ടായ വിവാദ ദൈവദൂഷണ നിയമങ്ങളുമായി ബന്ധപ്പെട്ട 70-ലധികം കേസുകളില്‍ രണ്ട് അഭിഭാഷകരും വാദിച്ചിട്ടുണ്ട്.

ഈ കേസുകളില്‍ പലതും കെട്ടിച്ചമച്ച തെളിവുകള്‍, നടപടി ക്രമങ്ങളിലെ ക്രമക്കേടുകള്‍, വ്യക്തിപരമായ നേട്ടത്തിനോ പ്രതികാരത്തിനോ വേണ്ടി നിയമം ദുരുപയോഗം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്ന് ഹൈക്കോടതി അഭിഭാഷകനും ക്രിസ്ത്യന്‍ ലോയേഴ്സ് അലയന്‍സ് ഓഫ് പാക്കിസ്ഥാന്‍ ജനറല്‍ സെക്രട്ടറിയുമായ അഡ്വ ഫാറൂഖ് ബാഷിര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.