ഹമാസുമായുള്ള ബന്ധം: യെരുശലേമിലെ യുഎന്‍ആര്‍ ഡബ്ളിയുഎ മുന്‍ ആസ്ഥാനം പൊളിച്ചുമാറ്റി

ഹമാസുമായുള്ള ബന്ധം: യെരുശലേമിലെ യുഎന്‍ആര്‍ ഡബ്ളിയുഎ മുന്‍ ആസ്ഥാനം പൊളിച്ചുമാറ്റി

Asia Breaking News Middle East

ഹമാസുമായുള്ള ബന്ധം: യെരുശലേമിലെ യുഎന്‍ആര്‍ ഡബ്ളിയുഎ മുന്‍ ആസ്ഥാനം പൊളിച്ചുമാറ്റി

യെരുശലേം: യെരുശലേമിലെ അമ്മ്യൂണിഷന്‍ ഹില്ലിലുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ളിയുഎയുടെ മുന്‍ ആസ്ഥാനം ചൊവ്വാഴ്ച യിസ്രായേല്‍ അദികാരികള്‍ പൊളിച്ചുമാറ്റി.

യെരുശലേം, യഹൂദ്യ-ശമര്യ എന്നിവിടങ്ങളില്‍ യുഎന്‍ആര്‍ഡബ്ളിയുഎയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന കോമ്പൌണ്ടില്‍ പുലര്‍ച്ചെ ബുള്‍ഡോസറുകള്‍, പൊളിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പൊളിക്കല്‍ നടപടി.

2024 അവസാനത്തോടെ അംഗീകരിച്ച നിരവധി നിയമങ്ങളുടെ ഫലമായാണ് നടപടി. നടപടി യു.എന്‍ആര്‍ ഡബ്ളിയുഎയുടെ യിസ്രായേലിലുള്ള നിയമപരമായ നിലയും പ്രവര്‍ത്തനങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചു.

പൊളിക്കല്‍ അഭൂതപൂര്‍വമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാരോപിച്ചു. യുഎന്‍ആര്‍ഡബ്ളിയുഎ ഇതിനെ നിശതമായി വിമര്‍ശിച്ചു. എന്നാല്‍ യിസ്രായേല്‍ മന്ത്രാലയം ഇതു നിഷേധിച്ചു.

സ്വത്ത് യിസ്രായേല്‍ രാഷ്ട്രത്തിന്റേതാണെന്നും പൊളിക്കുന്നതിനു മുമ്പ് യുഎന്‍ആര്‍ഡബ്ളിയുഎ സ്ഥലം ഒഴിഞ്ഞിരുന്നുവെന്നും പറയുന്നു.

പരസ്യമായി യുഎന്‍ആര്‍ഡബ്ളിയുഎയ്ക്ക് ഹമാസുമായി ആഴത്തിലുള്ള സ്ഥാപന ബന്ധമുണ്ടെന്ന് യിസ്രായേല്‍ ഉദ്യോഗസ്ഥര്‍ വളരെക്കാലമായി ആരോപിച്ചു വരികയാണ്.

2023 ഒക്ടോബര്‍ 7-ലെ ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ഈ വാദം ഗുരുതരമായി. ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയില്‍ നേരിട്ട് പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന കുറഞ്ഞത് 12 ജീവനക്കാരുടെ പേരുകള്‍ യുഎന്‍ആര്‍ഡബ്ളിയുഎയ്ക്ക് നല്‍കിയതായും യിസ്രായേല്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.