രണ്ടാമതും വിവാഹമോചനം നടത്തി ബെന്നിഹിന്നും ഭാര്യയും

രണ്ടാമതും വിവാഹമോചനം നടത്തി ബെന്നിഹിന്നും ഭാര്യയും

Breaking News Top News USA

രണ്ടാമതും വിവാഹമോചനം നടത്തി ബെന്നിഹിന്നും ഭാര്യയും

ഫ്ളോറിഡ: ലോകപ്രശസ്ത സുവിശേഷകന്‍ ബെന്നിഹിന്നും ഭാര്യ സൂസന്നയും രണ്ടാം തവണയും വിവാഹബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. ബെന്നിയും സൂസനും പതിറ്റാണ്ടുകളായി ക്രിസ്തീയ മെഗാക്രൂസേഡുകളിലും ടെലിവിഷന്‍ പ്രസംഗ ശുശ്രൂഷയിലും ചെലവഴിച്ചു.

സാമൂഹിക പ്രവര്‍ത്തനങ്ങളിലും പൊതുപരിപാടികളിലും കുടുംബ സംരംഭങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഫ്ലോറിഡയിലെ ഹില്‍സ്ബറോ കൌണ്ടിയില്‍ നിന്നുള്ള കോടതി രേഖകള്‍ കാണിക്കുന്നത് 2025 നവംബര്‍ 19-ന് ഇരുവരും തര്‍ക്കത്തിനിടയില്ലാതെ ഒത്തുതീര്‍പ്പായി വിവാഹമോചനം പൂര്‍ത്തീകരിച്ചു എന്നതാണ്.

1979 ആഗസ്റ്റ് 14-ന് വിവാഹിതരായ ഈ ദമ്പതികള്‍ക്ക് 4 കുട്ടികളുണ്ട്. പൊരുത്തപ്പെടാനാകാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി 2010-ല്‍ കാലിഫോര്‍ണിയായിലാണ് അവരുടെ ആദ്യ വിവാഹ മോചനം ഫയല്‍ ചെയ്തത്.

വര്‍ഷങ്ങളുടെ വേര്‍പിരിയലിനുശേഷം 2013-ല്‍ ഓര്‍ലന്‍ഡോയിലെ ഹോളിലാന്‍ഡ് എക്സ്പീരിയന്‍സില്‍ ബെന്നിഹിന്റെ ശുശ്രൂഷയെ പിന്തുടരുന്ന ആയിരം പേരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും അനുരഞ്ജനത്തിലാകുകയും പുനര്‍വിവാഹം കഴിക്കുകയും ചെയ്തു.

എന്നാല്‍ പുതിയ വേര്‍പിരിയലിനെപ്പറ്റി ബെന്നിഹിന്നിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്: സൌഹാര്‍ദ്ദപരമായിരുന്നുവെന്നും ഇരുവരും ക്രിസ്തീയ ശുശ്രൂഷയില്‍ ഇപ്പോഴും സജീവമാണെന്നുമാണ്.

നിയമപരമായ വേര്‍പിരിയലിനുശേഷം ബെന്നിയും സൂസന്നയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ വേര്‍പിരിയലിനെക്കുറിച്ചുള്ള കാരണമെന്തെന്ന് പുറത്തുവിട്ടിട്ടില്ല.

അങ്ങനെ ബെന്നി-സൂസന്‍ 46 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു തിരശ്ശീല വീണു.