യുപിയില്‍ മതംമാറ്റം ആരോപിച്ച് നാലു ക്രൈസ്തവരെ അറസ്റ്റു ചെയ്തു
ജൌന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജൌന്‍പൂര്‍ ജില്ലയില്‍ മതപരിവര്‍ത്തനം ആരോപിച്ച് നാലു ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.
സര്‍ക്കി ഗ്രാമവാസികളായ ഗീതാ ദേവി, ഇവരുടെ മകള്‍ രഞ്ജന കുമാരി, സോനു, വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്നും ബൈബിളുകള്‍, ക്രിസ്ത്യന്‍ പുസ്തകങ്ങള്‍ പാട്ടു പുസ്തകങ്ങള്‍, ക്രിസ്തു ചിത്രങ്ങള്‍, മതപരമായ രജിസ്റ്ററുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
കെരാക്കത്ത് സ്റ്റേഷന്‍ ഹൌസ് ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാവിലെ 7.15-നാണ് അറസ്റ്റു ചെയ്തതെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (സിറ്റി) ആയുഷ് ശ്രീവാസ്തവ അറിയിച്ചു.
മസിഹി യാജന്‍ മാല എന്ന പേരില്‍ ഭോജ് പൂരിയിലും ഹിന്ദിയിലുമുള്ള ക്രിസ്ത്യന്‍ പാട്ടു പുസ്തകങ്ങള്‍ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന ഫോണ്‍ ചാറ്റിംഗുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

