സഭയ്ക്ക് പ്രതീക്ഷകള്‍ ഉയരുന്നതായി ഗ്ളോബല്‍ വോയ്സസ് റിപ്പോര്‍ട്ട്
സഭയുടെ ഭാവിയെക്കുറിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍ക്കിടയില്‍ പുതിയൊരു ശുഭാപ്തി വിശ്വാസം വെളിപ്പെടുത്തുന്ന ഒരു പുതിയ ആഗോള റിപ്പോര്‍ട്ട് ലോസാന്‍ മൂവ്മെന്റ് പുറത്തിറക്കി.
ഗ്ളോബല്‍ വോയ്സസ് എന്നു പേരിട്ടിരിക്കുന്ന ഈ റിപ്പോര്‍ട്ട് ഒക്ടോബര്‍ 23-ന് പ്രസിദ്ധീകരിച്ചത് 110 രാജ്യങ്ങളിലായി 1030 മിഷന്‍ നേതാക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ്.
ആഗോള ദൌത്യത്തിനായുള്ള ഡാറ്റാധിഷ്ഠിതവും ബൈബിള്‍ അടിസ്ഥാനമാക്കിയുള്ളതും ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സഭയെ സജ്ജമാക്കുന്ന ലോസാന്‍ മൂവ്മെന്റിന്റെ ഗവേഷണ വിഭാഗമായ ലോസാന്‍ ഇന്‍സൈറ്റ്സ് ഓണ്‍ ഗ്ളോബല്‍ ഹൊറൈസണ്‍സ് ആന്‍ഡ് ട്രെന്‍ഡ്സ് (ലൈറ്റ്) പുതുതായി ആരംഭിച്ച പ്രസിദ്ധീകരണമാണിത്.
ലേകത്തിനു ക്രിസ്തുവിനെ അറിയാന്‍ കഴിയണണെങ്കില്‍ നാം ലോകത്തെ അറിയണം. ലോസണിലെ ഗ്ളോബല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. മാത്യു നീര്‍മന്‍ പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ആഗോള തലത്തില്‍ സഭയുടെ ശക്തി കുറഞ്ഞുവെന്ന് മിക്ക ആളുകളും പ്രതികരിച്ചെങ്കിലും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പുതുക്കിയ വളര്‍ച്ച ഉണ്ടാകുമെന്ന് ഭൂരിപക്ഷം പേരും പ്രതീക്ഷിക്കുന്നു.
ആഫ്രിക്കയില്‍നിനും ദക്ഷിണേഷ്യയില്‍നിന്നുമുള്ള നേതാക്കള്‍ ഏറ്റവും ഉയര്‍ന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ആഗേള നേതാക്കളില്‍ 95 ശതമാനവും ഇന്നത്തെ മിഷന്‍ മേഖലയുടെ അനിവാര്യ ഘടകമായി ഡിജിറ്റല്‍ ഘടകങ്ങള്‍ തിരിച്ചറിയുകയും ഓണ്‍ലൈന്‍ സുവിശേഷീകരണത്തിലും ശിഷ്യത്വത്തിലും കൂടുതല്‍ നിക്ഷേപം നടത്തണണെന്ന് ആവശ്യപ്പെടുകയും ചെയ്തു.

