യൂറോപ്പിലെ ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് വാര്ത്തകളാകുന്നില്ലെന്ന് റിപ്പോര്‍ട്ട്
യൂറോപ്പിലുടനീളം ക്രിസ്ത്യന്‍ വിരുദ്ധ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ വിലകുറച്ചു കാണിക്കുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച് ഓര്ഗനൈസേഷന് ഫോര്‍ സെക്യൂരിട്ടി ആന്‍ഡ് കോ-ഓപ്പറേഷന് ഇന്‍ യൂറോപ്പ് യുടെ ഓഫീസ് ഫോര്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് 125 പേജുള്ള ഒരു രേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളുടെ നേര്‍ക്കാഴ്ച റിപ്പോര്‍ട്ട് ഒക്ടോബര്‍ മാസം ആദ്യം വാര്‍സോ ഹ്യൂമന്‍ ഡൈമന്‍ഷന്‍ കോണ്‍ഫറന്‍സില്‍ ഔദ്യോഗികമായി പുറത്തിറക്കി.
യൂറോപ്പിലെ ക്രിസ്ത്യാനികള്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ മാരകമായ ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവ വരെ വിവിധയിടങ്ങളില്‍ നേരിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ദ്ധിച്ചു വരുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിരവധി സഭകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്. മതവുമായി ബന്ധപ്പെട്ടതോ മത പ്രേരിതമോ ആയ ആക്രമണങ്ങള്‍ ക്രിസ്തുമതത്തെ ഒരു എതിരാളി, താഴ്ന്ന തരത്തില്‍ കാണുന്നതില്‍നിന്നും ഉടലെടുത്തിരിക്കുന്നു.
ഉദാഹരണത്തിന് ചില തരത്തിലുള്ള അക്രമാസക്തമായ തീവ്രവാദ വാചാടോപങ്ങള്‍ ക്രിസ്ത്യാനികളെ അവിശ്വാസികളായും ഇസ്ളാമിന്റെ ശത്രുക്കളായും ചിത്രീകരിക്കുന്നു.
അവരെ കീഴടക്കണം എന്ന ചിന്ത പ്രചരിപ്പിക്കുന്നു. ഇസ്ളാമില്‍നിന്നും മതപരിവര്‍ത്തനം ചെയ്യുന്നവര്‍ അപകടത്തിലാണെന്ന് കണ്ടെത്തി ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങള്‍ പലപ്പോഴും കുറച്ചു കാണിക്കുകയോ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയോ രാഷ്ട്രീയമായി അവഗണിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

