ലോകമെമ്പാടും ക്രൈസ്തവ പീഢനം വര്‍ദ്ധിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
ലോകമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ജര്‍മ്മനിയിലെ ബര്‍ലിനില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബുധനാഴ്ച പറഞ്ഞു.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ 2026-ലെ മതസ്വാതന്ത്ര്യം, ക്രിസ്ത്യാനികളുടെ പീഢനവും വിവേചനവും എന്നീ വാര്‍ഷിക പുസ്തകങ്ങളുടെ പ്രകാശനം പ്രഖ്യാപിച്ചു.
ലോകമെമ്പാടും പല പ്രദേശങ്ങളിലും ക്രിസ്ത്യാനികളുടെ സ്ഥിതി ഗണ്യമായി വഷളായിരിക്കുന്നുവെന്ന് ഐഎസ്എച്ച്ആര്‍ പ്രസിഡന്റ് തോമസ് ഷിര്‍മാക്കര്‍ പറഞ്ഞു.
ഇത് നേരിട്ടുള്ള അക്രമം, കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി സാമൂഹിക വിവേചനം, പൊതു, സ്വകാര്യ ജീവിതത്തിലെ നിയന്ത്രണങ്ങള്‍, പള്ളികളുടെയും മതപരമായ സേവനങ്ങളുടെയും നിയന്ത്രണം എന്നിവയുടെ രൂപവും സ്വീകരിക്കുന്നു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ഉയര്‍ച്ച, മത ദേശീയത, രാഷ്ട്രീയ അസ്ഥിരത, ആക്രമണങ്ങള്‍ എന്നിവ പീഢനത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു അദ്ദേഹം പറഞ്ഞു.
സിറയയിലെയും ഇറാഖി കുര്‍ദ്ദിസ്ഥാനിലെയും മതന്യൂനപക്ഷങ്ങളെ കണ്ടുമുട്ടി മടങ്ങിയെത്തിയ ഷിര്‍മാക്കര്‍ നൈജീരിയയിലെ ഇസ്ളാമിക ഗ്രൂപ്പുകളുടെ നിരന്തരമായ ആക്രമണങ്ങളും എടുത്തുകാട്ടി. ആഗോള തലത്തില്‍ ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുന്നതിന് രണ്ട് ഘടകങ്ങളാണ് അടിസ്ഥാന കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നാമതായി ചൈന, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളെ ഒരു ഭീഷണിയായി കാണുന്നു. രണ്ടാമതായി തീവ്രവാദി രാഷ്ട്രീയ മത പ്രസ്ഥാനങ്ങളോ, ഗ്രൂപ്പുകളോ ക്രിസ്ത്യാനികളെ ഇരകളാക്കുന്നു. ഈജിപ്റ്റ്, സിറിയ, ഇന്ത്യ, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ സ്ഥിതിയും ഷിര്‍മാക്കര്‍ ചൂണ്ടിക്കാട്ടി.
മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടി വാദിക്കുന്നത് സര്‍ക്കാരിന്റെ മനുഷ്യാവകാശ നയത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് ജര്‍മ്മനിയുടെ ഫെഡറല്‍ ഗവണ്മെന്റ് കമ്മീഷണറും മതസ്വാതന്ത്ര്യത്തിനും വിശ്വാസത്തിനും വേണ്ടിയുള്ള കമ്മീഷണറുമായ തോമസ് റേച്ചല്‍ ചൂണ്ടിക്കാട്ടി.

