വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കാനഡയിലെ ഡോക്ടര്‍മാര്‍ ദയാവധം നിര്‍ദ്ദേശിക്കുന്നു

വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കാനഡയിലെ ഡോക്ടര്‍മാര്‍ ദയാവധം നിര്‍ദ്ദേശിക്കുന്നു

Breaking News Europe

വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കാനഡയിലെ ഡോക്ടര്‍മാര്‍ ദയാവധം നിര്‍ദ്ദേശിക്കുന്നു

ദയാവധത്തിനു സഹായകരമായ ആത്മഹത്യ പദ്ധതിയുടെ വ്യാപനം വര്‍ദ്ധിച്ചു വരുന്ന കാനഡയില്‍ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ദയാവധം നിര്‍ദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്.

വൈകല്യങ്ങളോടെ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ദയാവധം ഉചിതമാക്കിയതായി കാനഡയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

കടുത്ത വൈകല്യങ്ങളും വളറെ ഗുരുതരമായ മെഡിക്കല്‍ സിന്‍ഡ്രോമുകളും ഉള്ള കുഞ്ഞുങ്ങള്‍ക്ക് ദയാവധം ഏര്‍പ്പെടുത്തണമെന്ന് ക്യുബെക് കോളേജ് ഓഫ് ഫിസിഷ്യന്‍സിന് (സിഎംക്യു) വേണ്ടി സ്പെഷ്യല്‍ ജോയിന്റ് കമ്മറ്റി ഓണ്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ഇന്‍ ഡൈയിംഗില്‍ സംസാരിച്ച ഡോ. ലൂയിസ് റോയ് മുമ്പ് ശുപാര്‍ശ ചെയ്തിരുന്നു.

കഴിഞ്ഞ മാസം സിഎംക്യു അവരുടെ ഈ നിലപാട് ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ ഒരു കുട്ടിയുടെ ജീവിതം മനപൂര്‍വ്വം അവസാനിപ്പിക്കുന്നത് പരിചരണം ആയി കണക്കാക്കുമെന്ന് സിഎംക്യു കൂട്ടിച്ചേര്‍ത്തു.

ഈ നിര്‍ദ്ദേശം കടുത്ത വിമര്‍ശനത്തിനു കാരണമായിട്ടുണ്ടെന്ന് ഡിസ്കവറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെന്റര്‍ ഓണ്‍ ഹ്യൂമണ്‍ എക്സെപ്ഷെണലിസത്തിലെ സീനിയര്‍ ഫെലോ ആയ വെസ്ളി ജെസ്മിത്ത് പറഞ്ഞു.

കാനഡ വളരെ ആവേശത്തോടെ ദയാവധത്തിന്റെ അഗാധതയിലേക്ക് ചാടിയതിനാല്‍ ശിശുഹത്യ അവിടെ അനുവദിക്കപ്പെടുമെന്ന് എനിക്ക് സംശയമില്ല.

കാനഡയില്‍ ഡാറ്റ ലഭ്യമായ പുതിയ വര്‍ഷമായ 2023-ല്‍ ദയാവധത്തിലൂടെയും സഹായത്തോടെയുള്ള ആത്മഹത്യയിലൂടെയും 15,343 പേര്‍ മരിച്ചു. ഇത് മൊത്തം മരണങ്ങളുടെയും 4.7 ശതമാനമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.