ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതം ഇതാണ്

ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതം ഇതാണ്

Breaking News Top News

ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്ന മതം ഇതാണ്

ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്ത് കൈവശം വച്ചിരിക്കുന്നത് ഏതു മതമാണെന്നു ചോദിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് വ്യക്തത വരുത്താനായി അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠന പ്രകാരം ഏറ്റവും കൂടുതല്‍ സമ്പത്ത് വച്ചിരിക്കുന്നത് ക്രിസ്തുമതമാണ്.

ക്രിസ്തുമതക്കാരുടെ കൈവശം 107.28 ട്രില്യണ്‍ ഡോളറാണ് ഉള്ളത്. ലോകത്തിലെ മൊത്തം സമ്പത്തിന്റെ 55 ശതമാനം. ക്രിസ്ത്യന്‍ ജനസംഖ്യ കൂടുതലുള്ള അമേരിക്ക, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് ഈ ആധിപത്യം പ്രധാനമായും കാണപ്പെടുന്നത്.

ആഗോള തല സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥനത്തുള്ളത് ഇസ്ളാം മതമാണ്. മുസ്ളീങ്ങളുടെ മൊത്തം ആസ്തി 11.335 ട്രില്യണ്‍ ഡോളറാണ്.

ലോക ജനസംഖ്യയുടെ ഏകദേശം 25 ശതമാനം വരുന്നുണ്ടെങ്കിലും ആഗോള സമ്പത്തിന്റെ രണ്ടാമത്തെ വലിയ പങ്ക് മുസ്ളീങ്ങള്‍ക്കു തന്നെയാണ്.

ഹിന്ദു സമൂഹത്തിന്റെ മൊത്തം സമ്പത്ത് 655 ബില്യണ്‍ ഡോളറാണ്. നിരവധി ഹിന്ദുക്കള്‍ വികസ്വര സമ്പത്ത് വ്യവസ്ഥകളിലാണ് ജീവിക്കുന്നത് എന്ന വസ്തുതയാണ് ഈ അസമത്വത്തിനു കാരണം.

എന്നാല്‍ യഹൂദ സമൂഹത്തിന്റെ കാര്യമാണ് ശ്രദ്ധേയം. ആഗോള തലത്തില്‍ യഹൂദ ജനസംഖ്യ നന്നേ കുറവാണെങ്കിലും ഏകദേശം 2.099 ട്രില്യണ്‍ ഡോളര്‍ ആണ് കൈവശം ഉള്ളത്. ഹിന്ദു സമൂഹത്തിന്റെ മൂന്നിരട്ടിയേക്കാള്‍ കൂടുതല്‍.

വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ധനകാര്യം തുടങ്ങിയ മേഖലകളിലെ അവരുടെ ശക്തമായ സാന്നിദ്ധ്യമാണ് ഇതിനു കാരണം. അവരില്‍ നിരവധി വ്യവസായികളും നിക്ഷേപകരും ഉള്‍പ്പെടുന്നു.

പ്രത്യേകിച്ച് അമേരിക്കയില്‍ യഹൂദന്മാര്‍ക്ക് സാമ്പത്തികമായി വളരെ ഗണ്യമായ സ്വാധീനമുണ്ട്. ആഗോള സമ്പത്തിന്റെ ഒരു പ്രധാന ഭാഗം മതവുമായി ബന്ധമില്ലാത്ത വ്യക്തികളുടെ കൈവശമാണ്.

സമീപകാല ഡാറ്റാ പ്രകാരം മതമില്ലാത്ത വ്യക്തികളുടെ കൈവശം 67.832 ട്രില്യണ്‍ ഡോളറാണുള്ളത്. ഇത് ലോകത്തിലെ മൊത്തം സമ്പത്തിന്റെ 34.8 ശതമാനം വരും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.