എഐ സഹായത്തോടെ ആഗോള പെന്തക്കോസ്ത് സംഗമവേദി ഗാതര്‍ 25
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വിപുലമായ ആഗോള പെന്തക്കോസ്ത് സഭാ സംഗമവേദിയായ ഗാതര്‍ 25 നായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.
ഫെബ്രുവരി 28-ന് 183 രാജ്യങ്ങളിലെ 10000 ത്തിലധികം സ്ഥലങ്ങളില്‍ നിന്നുള്ള ക്രൈസ്തവ സമൂഹം പ്രാര്‍ത്ഥനയിലും ആരാധനയിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള 25 മണിക്കൂര്‍ ആഗോള പ്രക്ഷേപണമായ ഗാതര്‍ 25 നായി ഓണ്‍ലൈനില്‍ ഒത്തുകൂടം.
അമേരിക്കന്‍ ഐക്യ നാടുകളില്‍ ഗാതര്‍ 25 ആ ദിവസം കിഴക്കന്‍ പ്രാദേശിക സമയം രാവിലെ 8 മണിക്ക് സമാരംഭിക്കുകയും ഗാതര്‍ 25 .കോം വെബ്സൈറ്റ് ട്രിനിറ്റി ബ്രോഡ് കാസ്റ്റിംഗ് നെറ്റ് വര്‍ക്, യുവേര്‍ഷന്‍ ബൈബിള്‍ ആപ്ളിക്കേഷന്‍ എന്നിവയിലൂടെ ഓണ്‍ലൈനായി പ്രക്ഷേപണം ചെയ്യുകയും ചെയ്യും.
യു.എസില്‍ ഏതാനും മണിക്കൂര്‍ പ്രക്ഷേപണം ചെയ്തശേഷം ഞങ്ങള്‍ ന്യൂസിലാന്റിലേക്ക് ബാറ്റണ്‍ ലൈവ് ആയി കൈമാറുകയാണ്. മലേഷ്യ, ഇന്ത്യ, പെറു, റുവാണ്ട, ലണ്ടന്‍ എന്നിവിടങ്ങളിലേക്ക് അവര്‍ ബാറ്റണ്‍ ലൈവ് ആയി കൈമാറും. സംഘാടകര്‍ പറഞ്ഞു.
ഈ സ്ഥലങ്ങളില്‍നിന്നെല്ലാം തല്‍സമയം കാണാന്‍ 25 മണിക്കൂര്‍ എടുക്കും. ആഗോള സഭയ്ക്ക് ഇത് അത്തരമൊരു നിമിഷമാണ്. പെന്തക്കോസ്തിനുശേഷം ചരിത്രത്തില്‍ ഒരിക്കലും ഇത് സാദ്ധ്യമായിട്ടില്ല.
കാരണം ഭാഷകളും, ഭാഷാ തടസ്സങ്ങളും കാരണം. എന്നാല്‍ എഐ സാങ്കേതിക വിദ്യ കാരണം ഞങ്ങള്‍ക്ക് 80 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയും. അമേരിക്കന്‍ എഴുത്തുകാരിയും പ്രഭാഷകയുമായ ജെന്നി അലന്റെ ഒരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് ഈ കൂടിവരവ്. യേശു ഉടന്‍ തിരിച്ചു വരുമെന്ന് അവര്‍ ഓര്‍ത്തു.
പക്ഷെ ലോകം അതിനു തയ്യാറായിരുന്നില്ല. 2022-നും യേശു 10 വര്‍ഷത്തിനുശേഷം മടങ്ങി വന്നാലോ? എന്ന ചോദ്യവുമായി മല്ലിടാന്‍ തുടങ്ങി. തുടര്‍ന്ന് അടിയന്തിരമായി ഒരു ടീമിനെ രൂപീകരിച്ചു.
2023-ല്‍ ഉടനീളം യേശുവിനെ അനുഗമിക്കുന്ന ഓരോ പുരുഷനും സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്ന ആഗോള സഭയുടെ ഒരു ഒത്തുചേരല്‍ എങ്ങനെയായിരിക്കുമെന്ന് ഈ ടീം സ്വപ്നം കാണാന്‍ തുടങ്ങി. ഗാതര്‍ 25 പിറന്നു. ഗാതര്‍ 25 പ്രഖ്യാപിച്ചു.
യേശുവിന്റെ അനുയായികളായ ഒട്ടനവധി പേരുടെ ദര്‍ശനം കൂടിയായിരുന്നു ഇത്. ഇപ്പോള്‍ ലോകത്ത് 5.5 ബില്യണ്‍ ആളുകള്‍ യേശുവിനെ അറിയുന്നില്ല.
ആഗോള സഭ സുവിശേഷം പങ്കിടാന്‍ 2.5 ബില്യണ്‍ ക്രിസ്ത്യാനികളെ അണി നിരത്താന്‍ സാധിക്കുമോ? എന്നുള്ള കാര്യത്തിലാണ് ഗാതര്‍ 25. ഇതില്‍ അനേക പ്രമുഖരും ഒത്തുചേരുന്നു.

