ഹോം വര്‍ക്ക് ആദ്യമായി കൊണ്ടുവന്ന ആള്‍ ഇറ്റലിക്കാരനെന്ന് സോഷ്യല്‍ മീഡിയ

ഹോം വര്‍ക്ക് ആദ്യമായി കൊണ്ടുവന്ന ആള്‍ ഇറ്റലിക്കാരനെന്ന് സോഷ്യല്‍ മീഡിയ

Asia Breaking News

ഹോം വര്‍ക്ക് ആദ്യമായി കൊണ്ടുവന്ന ആള്‍ ഇറ്റലിക്കാരനെന്ന് സോഷ്യല്‍ മീഡിയ

വര്‍ഷങ്ങളായി കുട്ടികള്‍ ശപിക്കുന്ന ഒരു വ്യക്തിയെ കണ്ടുപിടിക്കാനായി സോഷ്യല്‍ മീഡിയ. സ്കൂളുകളില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊടുത്തുവിടുന്ന ഹോം വര്‍ക്ക് പണിയുടെ ഉപജ്ഞാതാവ് ഇറ്റലിക്കാരനായ റോബര്‍ട്ടോ നെവിലിസാണെന്നാണ് വാര്‍ത്ത.

1905 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന നെവിലിസ് കുട്ടികള്‍ കൂടുതല്‍ നേരം പഠിക്കാനായി തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശിക്ഷയായാണ് ഹോംവര്‍ക്ക് നല്‍കിയിരുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസ് മുറിയില്‍ നിന്ന് പുറത്തുപോയാല്‍ പഠനത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതു മാറ്റാനാണ് ഇങ്ങനെയൊരു രീതി കൊണ്ടുവന്നതത്രെ. അടുത്തിടെ റോബര്‍ട്ടോ നെവിലിസിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു.

ഇന്‍സ്റ്റഗ്രാം പ്ളാറ്റ്ഫോമില്‍ ഇദ്ദേഹമാണ് ഹോംവര്‍ക് കണ്ടുപിടിച്ചത് എന്ന് അടിക്കുറിപ്പും ഉണ്ടായിരുന്നു. പിന്നാലെ നിരവധി ലൈക്കും കമന്റും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

ഈ മനുഷ്യന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ വെറുതേ വിടില്ലായിരുന്നു. ആ സമയത്ത് ഞാന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇത് നിര്‍ത്തിവെയ്ക്കുമായിരുന്നു.

തുടങ്ങിയ നിരവധി രോക്ഷപ്രകടനമാണ് കമന്റായി പോസ്റ്റിനു താഴെ വന്നത്. ഇന്നും നമ്മുടെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക് നല്‍കാറുണ്ട്. വിദ്യാഭ്യാസ രീതിയുടെ പ്രധാന ഘടകമായി ഹോംവര്‍ക് മാറിക്കഴിഞ്ഞു.

വീട്ടില്‍ പോയശേഷം വിദ്യാര്‍ത്ഥികള്‍ പഠനത്തിനു കൂടുതല്‍ സമയം ചിലവഴിക്കാനാണ് പലരും ഹോംവര്‍ക് നല്‍കുന്നത്.

അതുകൊണ്ടുതന്നെ ഈ ഹോംവര്‍ക് പരിപാടി ആരാണ് കണ്ടുപിടിച്ചത് എന്ന വിദ്യാര്‍ത്ഥികളുടെ വര്‍ഷങ്ങളായുള്ള ചോദ്യത്തിന് ഉത്തരം കണ്ടിരിക്കുകയാണിപ്പോള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.