പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍ വൈറലാകുന്നു
ഒന്നു ചിരിച്ചുകൊണ്ട് എവിടെച്ചെന്നാലും ആരെ സമീപിച്ചാലും കാര്യങ്ങള്‍ അനുകൂലമാകുന്ന സാഹചര്യം സര്‍വ്വ സാധാരണമാണല്ലോ.
എന്നാല്‍ മനുഷ്യ നിര്‍മ്മിത വസ്തുക്കള്‍ പോലും നമ്മുടെ പുഞ്ചിരിക്കു മുമ്പില്‍ മനസ്സലിയുകയാണ്. ഒന്നു പുഞ്ചിരിക്കാതെ ഗൌരവക്കാരായി നടന്നാല്‍ ജീവിതം തന്നെ ശുഭകരമാകില്ല എന്ന സന്ദേശവും ഇതിലൂടെയുണ്ട്.
അടുത്തിടെ സോഷ്യല്‍ മീഡിയായായ എക്സില്‍ പോസ്റ്റു ചെയ്ത ഒരു വീഡിയോ ദൃശ്യമാണ് വൈറലായത്. ഒരു കഫേയുടെ വാതിലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
ഗുഡ് ന്യൂസ് എന്ന യൂറോപ്യന്‍ കോഫീ ഷോപ്പ് ആളുകള്‍ പുഞ്ചിരിച്ചാല്‍ മാത്രമേ തുറക്കപ്പെടുകയുള്ളു. ഞാന്‍ വലിയ ആളാണെന്നു കരുതി വന്നു ഉന്നതഭാവത്തോടെ നിന്നാല്‍ വാതില്‍ തുറക്കപ്പെടുകയില്ല.
ആരായാലും ദൃശ്യങ്ങളില്‍ ആളുകള്‍ ചിരിക്കാതെയാണ് കഫേയ്ക്കു മുന്നില്‍ എത്തുന്നത്. എന്നാല്‍ വാതില്‍ തുറക്കാതെയിരിക്കുമ്പോള്‍ അവര്‍ ചുറ്റും നോക്കുന്നു.
അപ്പോഴാണ് ചരിച്ചാല്‍ മാത്രമേ പ്രവേശനം സാധ്യമാകുകയുള്ള എന്ന നോട്ടീസ് കാണുന്നത്. തുടര്‍ന്നു അവര്‍ ചിരിക്കുകയും വാതില്‍ തുറക്കപ്പെടുകയും ചെയ്യുന്നതായി കാണാം.
ഇത് ലോകമെമ്പാടും സംഭവിക്കണം എന്നാണ് ഒരാള്‍ കമന്റിട്ടത്. എല്ലാവരും ആഗ്രഹിക്കുന്നതും ഇതുതന്നെ. ഒരു പുഞ്ചിരി ലോകത്തെ മാറ്റി മറിക്കും തീര്‍ച്ച.

