ഹെയ്ത്തിയില്‍ പുതിയ ഭരണകൂടം; സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
പോര്‍ട്ട്-ഔ-പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്ത്തിയില്‍ രണ്ട് മിഷണറിമാര്‍ കൊല്ലപ്പെട്ട സംഭഴത്തോടെ നൂറുകണക്കിന് ആക്രമണ സംഭവങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് രാജ്യത്ത് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി സുവിശേഷ സംഘടനകള്‍.
പ്രധാനമന്ത്രിയുടെ രാജിയെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിരിച്ചു വിട്ട മംന്ത്രി സഭയ്ക്ക് പകരമായി ഹെയ്ത്തിയിലെ ട്രാന്സിഷണറി കൌണ്‍സില്‍ കഴിഞ്ഞയാഴ്ച പുതിയ മന്ത്രി സഭയെ നിയമിച്ചു.
പുതിയ മന്ത്രിസഭാ രൂപീകരണം രാജ്യത്തെ ബുദ്ധിമുട്ടുകള്‍ക്ക് കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും സുവിശേഷ പ്രവര്ഡത്തനങ്ങള് പ്രതികൂലങ്ങള്‍ക്കിടയിലും തുടരുവാന്‍ കഴിയുന്നത് ദൈവത്തിന്റെ സഹായംകൊണ്ടെന്ന് ഹെയ്ത്തി വിത്ത് ലൌ മിഷണറി നേതാവ് മക്കന്സണ് സെന്റ് ഫ്ളൂര്‍ പറയുന്നു.
ഹെയ്ത്തിയുടെ മന്ത്രാലയം രാജ്യത്തെ ജനങ്ങളുടെ സുരക്ഷാ സാഹചര്യങ്ങളില്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഫ്ളൂര്‍ പറയുന്നു.
ഈ വര്‍ഷം ഇതുവരെ 2500-ലധികം ആളുകള്‍ കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഗുണ്ടാ സംഘങ്ങളാല്‍ രണ്ട് അമേരിക്കന്‍ മിഷണറിമാര്‍ കൊല്ലപ്പെട്ടിരുന്നു.
വടക്കന്‍ കാപ് ഹെയ്തിയില്‍ ഭക്ഷണം വിതരണം ചെയ്യാനായി ഫോര്‍ ഹെയ്ത്തി വിത്ത് ലൌ പ്രാദേശിക അധികാരികളെ ആശ്രയിക്കുകയാണ്.
രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം സംഘടന ഭക്ഷണം വിതരണം 6 മാസത്തേക്ക് നിറുത്തി വച്ചിരുന്നു. ഇപ്പോള്‍ തുടരുന്നു.