ദൈവാത്ഭുതം: മതനിന്ദാ കുറ്റാരോപിത കള്ളം സമ്മതിച്ചതിനാല്‍ ക്രിസ്ത്യാനിയെ വിട്ടയച്ചു
ലാഹോര്‍: പാക്കിസ്ഥാനില്‍ ഒരു ക്രിസ്ത്യാനിയായ ഒരു വൃദ്ധ പിതാവിനെ മതനിന്ദാ കേസില്‍ കുടുക്കി അറസ്റ്റു ചെയ്ത കേസില്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയാല്‍ വിടുതല്‍.
പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലെ ജരന്‍വാല തെഹ്സിലിലെ 211 ആര്‍ ബി ഗ്രാമത്തിലെ താമസക്കാരനായ യൂനിസ് ഭാട്ടി (72) എന്ന പിതാവിനെയാണ് ദൈവം വിടുവിച്ചത്.
പാക്കിസ്ഥാന്റെ മതനിന്ദാ ചട്ടങ്ങളിലെ സെക്ഷന്‍ 295 ബി പ്രകാരം ഖുറാനെ അവഹേളിച്ചു എന്ന കുറ്റം ചുമത്തപ്പെട്ടാല്‍ നിര്‍ബന്ധിത ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ഭട്ടി കുടുംബം സ്ഥാപിച്ച ബ്രദറണ്‍ ഹൌസ് ചര്‍ച്ചിലെ അംഗമായ ഡോസന്‍ ഫാത്തിമ ഖുറാന്‍ വായിക്കുമ്പോള്‍ തന്റെ വീട്ടിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറി തന്നെ ആക്രമിക്കുകയും ഇസ്ളാമിക ഗ്രന്ഥം കീറുകയും ചെയ്തു എന്ന് ആരോപിച്ചായിരുന്നു കേസ്. കുടുംബം പിന്നീട് ഇസ്ളാം മതം മാറിയതിനെ ഭട്ടി എതിര്‍ത്തതായും ഫാത്തിമ പരാതിയില്‍ പറയുന്നു.
ഭട്ടി തന്റെ ഭൂമിയില്‍ ഫാത്തിമയ്ക്കു സൌജന്യ ഭവനം നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ് താനും ഭര്‍ത്താവ് അഭിനത്ത് അലിയും എന്ന സാമുവല്‍ മസിഹും ഇസ്ളാം മതം സ്വീകരിച്ചതെന്ന് ഫാത്തിമ ഖുറിയാന്‍വാല പോലീസിനോട് പറഞ്ഞിരുന്നു.
മറ്റൊരു ക്രിസ്ത്യന്‍ കുടുംബത്തിനു ഫത്തിമയുടെ വീട് വിഭജിക്കാനുള്ള നീക്കത്തെ അവര്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് ഫോലീസ് ഫാത്തിമയെയും ഭര്‍ത്താവിനെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയും, ഫാത്തിമ വ്യാജ ആരോപണം നടത്തുകയായിരുന്നു എന്നാണ് ഭാട്ടി പറയുന്നത്.
പോലീസ് വിശദമായി ചോദിച്ചപ്പോള്‍ ഫാത്തിമ പൊട്ടിക്കരയുകയും താന്‍ ഭാട്ടിയെ തെറ്റായി കുറ്റപ്പെടുത്തിയെന്നു സമ്മതിക്കുകയുമായിരുന്നു.
എഫ്ഐആറില്‍നിന്നു തന്റെ പേര് നീക്കം ചെയ്യുമെന്നു പോലീസ് തന്നോട് പറഞ്ഞെങ്കിലും ജീവന് ഭീഷണിയുള്ളതിനാല്‍ ഉടന്‍ ഭാട്ടിയെ വിട്ടയച്ചില്ല.
മതനിന്ദാ ആരോപണങ്ങള്‍ ഉയര്‍ന്നതിനുശേഷം മസ്ജിദ് ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകള്‍ നല്‍കുകയും 500 ലധികം മുസ്ളീങ്ങള്‍ പ്രതിഷേധത്തിനായി കൂടിവരികയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നിരവധി ക്രിസ്ത്യാനികള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്തിരുന്നു.
തന്നെ കുടുക്കാന്‍ ശ്രമിച്ച ഫാത്തിമയുടെ വീട്ടില്‍ പ്രശ്നപരിഹാരത്തിനായി പോയെന്നും ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയമായതിനാല്‍ വീട്ടിനുള്ളില്‍ കടക്കാതെ തിരികെ പോയെന്നും അയല്‍ക്കാര്‍ ദൃക്സാക്ഷികളാണെന്നും ഭാട്ടി പറഞ്ഞു.
ഫാത്തിമ മതം മാറിയ വിവരം താന്‍ ഇപ്പോഴാണ് അറിഞ്ഞതെന്നും കര്‍ത്താവില്‍ ഉറച്ചു വിശ്വസിക്കുന്ന തനിക്ക് കേസില്‍ ഭയം ഇല്ലായിരുന്നുവെന്നും ദൈവം വിടുവിക്കുമെന്ന പ്രത്യാശ ഉണ്ടായിരുന്നതായി ഭാട്ടി പറഞ്ഞു.
ദൈവത്തിനു നന്ദി പറയുന്നു. ഭാട്ടി പറഞ്ഞു. സാധാരണ മതനിന്ദാ കേസില്‍ പാക്കിസ്ഥാനില്‍ വര്‍ഷങ്ങളോളം കേസുകള്‍ നീണ്ടു പോകാറുണ്ട്. എന്നാല്‍ ഇത്ര് പെട്ടന്ന് കേസിന്റെ നിജസ്ഥിതി അറിഞ്ഞ് കേസില്ലാതായത് അപൂര്‍വ്വമാണ്.

