2023-ല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 8000-ത്തിലധികം ക്രൈസ്തവര്‍, 500 പള്ളികള്‍ തകര്‍ക്കപ്പെട്ടു
അബുജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ 2023-ല്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷികളായത് 8,000 ത്തിലധികം ക്രൈസ്തവരെന്നു റിപ്പോര്‍ട്ട്.
ഒരു സിവില്‍ സൊസൈറ്റി സംഘടനയായ അനമ്പ്ര ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍സൊസൈറ്റി) പുറത്തുവിട്ട അന്വേഷക റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.
2023 ജനുവരി മുതല്‍ 2024 ജനുവരി വരെ നൈജീരിയയിലുടനീളം 8222 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാറ്റസ്റ്റിക്കല്‍ ഡാറ്റ സമാഹരിക്കാന്‍ വിശ്വസനീയമായ മാധ്യമ റിപ്പോര്‍ട്ടുകള്‍, അക്കൌണ്ടുകള്‍ എന്നിവ അടിസ്ഥാനമാക്കിയായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇസ്ളസാമിക തീവ്രവാദികളായ ഫുലാനി ഇടയന്മാര്‍, ബോക്കോഹറാം തുടങ്ങിയ പ്രമുഖ തീവ്രവാദി സംഘടനകള്‍ ഉള്‍പ്പെടെയുള്ളശ വിവിധ തീവ്രവാദി ഗ്രൂപ്പുകളാണ് ക്രൈസ്തവ കൂട്ടക്കൊലകള്‍ക്ക് കാരണമായതെന്നു ഇന്റര്‍ സൊസൈറ്റി ആരോപിച്ചു.
ബെന്യു, പീഠഭൂമി, കടുന, നൈജര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്.
ആയിരക്കണക്കിനു ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോവുകയും നൂറുകണക്കിനു ആരാധനാലയങ്ങള്‍ നശിപ്പിക്കുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഫുലാനി ജിഹാദികള്‍ തെക്കന്‍ മധ്യമേഖലയിലെ കൃഷിയിടങ്ങള്‍, വനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആക്രമിക്കുന്നത്. 1450 മരണങ്ങള്‍ നടന്ന ബെന്യു സംസ്ഥാനമാണ് ഏറ്റവും മുന്നില്‍. തൊട്ടുപിന്നില്‍ പീഠഭൂമി സംസ്ഥാനമാണ്. (1400) കടുന നൈജര്‍ എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 822,730 മരണങ്ങളാണ് നടന്നത്.
രാജ്യവ്യാപകമായ 8400 ലധികം ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകലിനിരകളായി. 2023-ല്‍ മാത്രം 500 പള്ളികള്‍ ആക്രമണത്തിനിരയായി. 2009 മുതല്‍ മൊത്തം 18500 പള്ളികള്‍ ആക്രമിക്കപ്പെട്ടു.
ഒരു വര്‍ഷത്തിനുള്ളില്‍ 70 പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയി. അവരില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.
2023-ല്‍ 300-ലധികം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍ പിരിച്ചുവിട്ടതായും ദശലക്ഷക്കണക്കിനു വിശ്വാസികള്‍ കുടിയൊഴിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.