ഫെയ്സ്ബുക്കും യു.പി. പോലീസും തമ്മില്‍ കരാര്‍ ; ലൈവ് ആത്മഹത്യ തടഞ്ഞത് 15 മിനിറ്റിനുള്ളില്‍
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ലൈവ് ആത്മഹത്യയ്ക്കു ശ്രമിച്ച 23 കാരനെ രക്ഷിച്ചത് യു.എസില്‍ നിന്നു അവസരോചിതമായി ഫെയ്സ്ബുക്കിന്റെ ഇടപെടല്‍ .
ഫെയ്സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാനായിരുന്നു യു.പി.യിലെ ഗാസിയാബാദ് സ്വദേശിയായ അഭയ് ശുക്ളയുടെ ശ്രമം. ഇത് പോലീസിന്റെ സഹായത്തോടെ ഫെയ്സ്ബുക്ക് തടയുകയായിരുന്നു.
യുവാവ് ലൈവ് വന്ന് 15 മിനിറ്റിനുള്ളില്‍ പോലീസ് എത്ത് ആത്മഹത്യയില്‍നിന്നും രക്ഷിച്ചു. മെറ്റയുടെ യു.എസിലെ കാലിഫോര്‍ണിയ ഓഫീസില്‍നിന്ന് ലഭിച്ച വിവരമാണ് പോലീസിന് ഉടനടി പ്രവര്‍ത്തിക്കാന്‍ സഹായമായത്.
മെറ്റയും യു.പി. പോലീസും തമ്മില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് ഇത്തരമൊരു കരാര്‍ തയ്യാറാക്കിയത്.
അതു പ്രകാരം സംസ്ഥാന ഡിജിപി ഓഫീസിലെ മീഡിയ സെന്ററിലേക്ക് ഫെയ്സ് ബുക്ക് മുന്നറിയിപ്പ് സന്ദേശം ഇ.മെയിലായി നല്‍കുകയായിരുന്നു.

