വ്യായാമം ചെയ്തിട്ട് ആഹാരത്തില്‍ വീഴ്ച വരുത്തിയാലുള്ള ദോഷങ്ങള്‍
ഇന്ന് നല്ലൊരു വിഭാഗം പേരും വ്യായാമം ചെയ്തിട്ട് ശരീരത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്.
കഠിന വ്യായാമം ചെയ്തിട്ട് മതിയായ പോഷകങ്ങള്‍ അടങ്ങിയ ആഹാരം കഴിച്ചില്ലെങ്കില്‍ നേരെ വിപരീത ഫലം മാത്രമായിരിക്കും നേരിടുക. ആഹാരത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അനാരോഗ്യം മാത്രമല്ല രോഗങ്ങളും കടന്നുവരാന്‍ ഇടയാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
വ്യായാമത്തിനു ശേഷം പ്രോട്ടീന്‍ ഉറപ്പാക്കാന്‍ മുട്ടയുടെ വെള്ള, മുളപ്പിച്ച പയര്‍ , കോഴിയിറച്ചി എന്നിവ കഴിക്കാം. ഈന്തപ്പഴം, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍ , പപ്പായ എന്നീ പഴങ്ങളും കഴിക്കണം.
ബദാം, ഈന്തപ്പഴം, ഏത്തപ്പഴം, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍ , പപ്പായ എന്നീ പഴങ്ങളും കഴിക്കണം.
ബദാം, ആപ്രിക്കോട്ട്, കശുവണ്ടി എന്നിവയും ആരോഗ്യദായകമാണ്.
വ്യായാമത്തിനു മുമ്പ് പ്രൊട്ടീനും, കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കരുത്. കാരണം ഇത് ദഹിക്കാന്‍ സമയം ഏറെ എടുക്കും. കഠിനമായി വ്യായാമം ചെയ്തശേഷം തൈര്, കൊഴുപ്പു കുറഞ്ഞ പാല്‍ എന്നിവ കുടിക്കുക.
വ്യായാമത്തിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ആഹാരം കഴിക്കുക. കൊഴുപ്പടങ്ങിയ ആഹാരം ഒഴിവാക്കുക. പഴങ്ങള്‍ നട്സ് എന്നിവ കഴിക്കുന്നതാണ് നല്ലത്.

