മതപരിവര്‍ത്തനം ആരോപിച്ച് കേസ്; നേപ്പാള്‍ പാസ്റ്റര്‍ക്ക് ഒരു വര്‍ഷം തടവ്
കാഠ്മാണ്ഡു: നേപ്പാളില്‍ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുവാന്‍ ശ്രമിച്ചു എന്നാരോപിച്ച കേസില്‍ രണ്ടു വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട പാസ്റ്ററുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി.
ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്തു എന്ന കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍ കേശവ് ആചാര്യയ്ക്കാണ് തടവു ശിക്ഷ ലഭിച്ചത്.
കഴിഞ്ഞ നവംബറില്‍ പാസ്റ്റര്‍ ആചാര്യയ്ക്ക് ഈ കേസില്‍ ജില്ലാ കോടതി രണ്ടു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാല്‍ കോടതി വിധിയ്ക്കെതിരെ പാസ്റ്ററുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നുള്ള വാദത്തിനുശേഷമാണ് ശിക്ഷ ഒരു വര്‍ഷമാക്കി കുറച്ചത്. പാസ്റ്റര്‍ കേശവ് ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്തിട്ടില്ല.
രാജ്യത്തെ നിയമ വിയവസ്ഥിതിയ്ക്കുള്ളില്‍ നിന്നുകൊണ്ട് തന്റെ ശുശ്രൂഷകള്‍ ചെയ്തെടുക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ വാദിച്ചു.
നേപ്പാളില്‍ 81.3% ഹിന്ദുക്കളാണ്. ഇതില്‍ 1.4 ശതമാനം മാത്രമാണ് ക്രൈസ്തവര്‍ . ബാക്കിയുള്ളവര്‍ ബുദ്ധമതക്കാരും, മുസ്ളീങ്ങളുമാണ്.
അടുത്ത കാലത്തായി ക്രൈസ്തവര്‍ക്കെതിരായി രാജ്യത്ത് ഹിന്ദു യാഥാസ്ഥിതികരുടെ നേതൃത്വത്തില്‍ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
ക്രൈസ്തവ പീഢനങ്ങളില്‍ ലോകത്ത് നേപ്പാളിന് 48-ാം സ്ഥാനമാണുള്ളത്.