ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു

Breaking News Middle East

ഒന്നാം യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന തൂക്കുകട്ട കണ്ടെടുത്തു
യെരുശലേം: ഒന്നാം യെരുശലേം ദൈവാലയ കാലത്ത് കള്ള തൂക്കത്തിനായി ഉപയോഗിച്ചിരുന്ന ഒരു തൂക്കുകട്ടി പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.

പഴയ യെരുശലേമിലെ ഒരു പുരാവസ്തു ഗവേഷണ സൈറ്റില്‍ നടത്തിയ പരിശോധനയിലാണ് ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച തൂക്കുകട്ടി കണ്ടെത്തിയത്. ഇതിന് 14 മില്ലീമീറ്റര്‍ വ്യാസവും 12 മില്ലീമീറ്റര്‍ നീളവുമുണ്ട്. 0.944 ഗ്രാം എന്ന് ഇതില്‍ മുദ്രണം ചെയ്തിട്ടുണ്ട്.

ഈ തൂക്കുകട്ടി വ്യാപാരത്തില്‍ കള്ളതൂക്കത്തിനായി ഉപയോഗിച്ചിരിക്കാമെന്നാണ് ഹീബ്രു യൂണിവേഴ്സിറ്റിയിലെ എലി ഷുക്രോണ്‍ ഹഗ്ഗായി കോഹന്‍ കൊളോണിമസസും അഭിപ്രായപ്പെടുന്നത്. കള്ളതൂക്കത്തെക്കുറിച്ച് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്.

“നിന്റെ സഞ്ചിയില്‍ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടു തരം പടി ഉണ്ടാകരുത്. നിന്റെ വീട്ടില്‍ മുറുക്കവും ഇളപ്പവുമായ രണ്ടു തരം പറയും ഉണ്ടാകരുത്” (ആവ.25: 13,14). ” രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്; കള്ള തുലാസും കൊള്ളരുത്” (സദൃ.20:23). കണ്ടെത്തിയ ഈ തൂക്കുകട്ടി അപൂര്‍വ്വമാണെന്നും ഇത് കൂടുതല്‍ പഠനത്തിനു വിധേയമാക്കുമെന്നും പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.