മുന്‍ ഷെയ്ക്കിന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു മകനെ കൊലപ്പെടുത്തി

മുന്‍ ഷെയ്ക്കിന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു മകനെ കൊലപ്പെടുത്തി

Africa Breaking News

മുന്‍ ഷെയ്ക്കിന്റെ ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു മകനെ കൊലപ്പെടുത്തി
കിഴക്കന്‍ ഉഗാണ്ടയില്‍ 6 വയസ്സുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി.

മുന്‍ ഷെയ്ക്കായിരുന്ന ഇമ്മാനുവല്‍ ഹമൂസ (38) ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ അക്രമികള്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് മകന്‍ ഇബ്രാഹിം മുഹമ്മദിനെ കൊലപ്പെടുത്തിയത്.

കിബുകു ജില്ലയില്‍ കമേമി ഗ്രാമത്തിലെ താമസക്കാരനായ ഇമ്മാനുവലും ഭാര്യയും 4 മക്കളും ഒരു കുടുംബ മീറ്റിംഗില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ ഇമ്മാനുവേലിന്റെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു.

ഇതിനെ നിരസിച്ചപ്പോള്‍ അക്രമാസക്തരായ ഇവര്‍ ഇമ്മാനുവേലിന്റെ മൂന്നാമത്തെ മകനെ തള്ളി താഴെയിച്ച് ചവിട്ടുകയായിരുന്നു. കഴുത്തിനു മാരകമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു മുമ്പായി മരണത്തിനു കീഴടങ്ങി.

ഇമ്മാനുവേല്‍ നേരത്തെ മുസ്ളീം ഷെയ്ക്കും ഇസ്ളാമിക് അദ്ധ്യാപകനുമായിരുന്നു തുടര്‍ന്നു യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി മനസ്സിലാക്കി ക്രിസ്ത്യാനിയായി ജീവിച്ചു വരികയായിരുന്നു.

തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി ഇമ്മാനുവേല്‍ പറഞ്ഞു.
നവംബര്‍ 21-ന് പടിഞ്ഞാറന്‍ ഉഗാണ്ടയിലും മറ്റൊരു ആക്രമണത്തില്‍ പാസ്റ്ററും മകനും കൊല്ലപ്പെട്ടു.

പാസ്റ്റര്‍ വില്‍സന്‍ നിവി മന്യയും 12 വയസ്സുള്ള മകന്‍ സൈമണ്‍ പീറ്ററും ഇസ്ളാമിക തീവ്രവാദികളുടെ വെടിയ്പിലും കത്തിക്കുത്തിലുമാണ് കൊലചെയ്യപ്പെട്ടത്.

ഇരുവരും ഉഗാണ്ടയുടെ അതിര്‍ത്തി നഗരമായ കിബോറോയ്ക്കു സമീപമാണ് ആക്രമണത്തിനിരയായത്. കോംഗോയിലേക്കുള്ള യാത്രയിലായിരുന്നു ആക്രമണം. ഇരുവരും ബൈബിളുകളും സുവിശേഷ പുസ്തകങ്ങളും വിതരണം ചെയ്യുന്നു എന്നു കണ്ടെത്തിയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

Comments are closed.