രക്തസമ്മര്‍ദ്ദം പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുക
ലോകത്ത് 100 പേരില്‍ 25 പേര്‍ക്ക് രക്ത സമ്മര്‍ദ്ദമുണ്ടെന്നാണ് കണക്ക്.
പുരുഷന്മാരില്‍ നാലില്‍ ഒരാള്‍ക്കും സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ക്കും രോഗമുണ്ട്. ഉപ്പ് കൂടുതല്‍ കഴിക്കുന്നവര്‍ , മദ്യപാനികള്‍ , അമിത വണ്ണമുള്ളവര്‍ , പുകവലിക്കാര്‍ , പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കുറച്ചു കഴിക്കുന്നവര്‍ , വ്യായാമം ചെയ്യാത്തവര്‍ , കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നവര്‍ എന്നിവര്‍ക്ക് രക്ത സമ്മര്‍ദ്ദം വരാന്‍ സാധ്യത കൂടുതലുള്ളവരാണ്.
ഇതുമൂലം ഹൃദയാഘാതം, പക്ഷാഘാതം, വൃക്കത്തകരാര്‍, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ , സെക്കണ്ടറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിങ്ങനെ രണ്ടു വിധത്തിലുമുണ്ട് ഇത്. 90 മുതല്‍ 95 ശതമാനം രോഗികളിലും പ്രൈമറി ഹൈപ്പര്‍ ടെന്‍ഷനാണു കണ്ടു വരുന്നത്. അലസമായ ജീവിത രീതി, അമിത വണ്ണം, മാനസിക പിരമുറുക്കം, പുകവലി എന്നിങ്ങനെയുള്ളവരിലാണ് പ്രൈമറി ഹൈപ്പര്‍ ടെന്‍ഷന്‍ കാണപ്പെടുന്നത്.
സെക്കണ്ടറി ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകുന്നമത് മറ്റ് അസുഖങ്ങളാലാണ്. വൃക്ക രോഗമാണ് അതില്‍ പ്രധാനം. ചെറിയ തോതിലുള്ള ഹൈപ്പര്‍ ടെന്‍ഷന് സാധാരണ രോഗലക്ഷണങ്ങള്‍ കാണാറില്ല.
എന്നാല്‍ കുറെക്കാലം രക്ത സമ്മര്‍ദ്ദം നിയന്ത്രണ വിധേയമാകാതിരുന്നാല്‍ അത് വൃക്ക, ഹൃദയം തുടങ്ങിയ മറ്റ് അവയവങ്ങളെ ബാധിക്കും. ത്വരിത രക്ത സമ്മര്‍ദ്ദത്തില്‍ തലവേദന, കാഴ്ചക്കുറവ്, ഉറക്കക്കുറവ്, ഓക്കാനം, ഛര്‍ദ്ദി എന്നിവയൊക്കെയുണ്ടാവാം.
ഇതിനു ശരിയായ രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെങ്കില്‍ രക്തധമനികളുടെ ഇലാസ്തികത നഷ്ടമാകുകയും ഹൃദയ സംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും കൂടും. ചികിത്സയില്‍ ഏറ്റവും പ്രധാനം ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുക. ദിവസവും വ്യായാമം ചെയ്യുക. കൊഴുപ്പടങ്ങിയ ഭക്ഷണം, പുകവലി എന്നിവ ഉപേക്ഷിക്കുക.
Comments are closed.