സഭകളിലെ കൊറോണകൾ

സഭകളിലെ കൊറോണകൾ

Articles Kerala

*സഭകളിലെ കൊറോണകൾ*

(വീടു ആരാധനകൾ പഠിപ്പിക്കുന്ന ഒരു നേർചിത്രം )

സഭാആരാധനകൾ വീടുകളിലേക്ക് പറിച്ചു നട്ടിട്ടു മൂന്ന് വാരം പിന്നിട്ടുകഴിഞ്ഞു.
ചർച്ച് ബിൽഡിങ്ങിന്റെ നവീകരണത്തിനു വേണ്ടിയോ, പാസറ്റർമാർക്ക് നടുവേദന ആയതുകൊണ്ടു ഉണ്ടായ തീരുമാനം അല്ല എന്ന് അറിയാമല്ലോ.. കണ്ണിൽ കാണാൻ പോലും ഇല്ലാത്ത കൊറോണ ആണ് ഇന്നത്തെ സ്ഥിതിക്ക് കാരണം.

ചിലരെങ്കിലും വീടുകളിൽ ഇരുന്നു ദൈവമക്കൾ ആരാധിക്കുന്നതിനെ പരിഹസിച്ചു രംഗത്ത് വന്നിട്ടുണ്ട്, വേണമെങ്കിൽ പ്രാർത്ഥിച്ചോ, പക്ഷെ സഭാആരാധനയുടെ ലിസ്റ്റിൽ ഇതൊന്നും പെടില്ല, കൊറോണയൊക്കെ പോയി, പള്ളികൾ തുറക്കും വരെയുള്ള ഭവനകൂട്ടായ്മകൾ സഭയുടെ ആരാധനയായി ദൈവം പരിഗണിക്കില്ല എന്ന വ്യർത്ഥവാദം ഭാവിയെ ഓർത്തു ആശങ്കപ്പെടുന്നവരുടെ തട്ടിപ്പ് ഭീഷണിയാണ്.

കഴിഞ്ഞ ചില നാളുകളിലേക്ക് എത്തി നോക്കുക…
അല്പം വിഷമം തോന്നും എന്നറിയാം…
ഒരു ദൂത് പറയുന്നത് ആരെയും സുഖിപ്പിക്കാൻ അല്ലല്ലോ
നമുക്കൊന്ന് പുനപരിശോധന ചെയ്യാം..

👉 സഭയുടെ ബിൽഡിങ് കാണിച്ചു പാസ്റ്റർമാരെ വിലയ്ക്ക് വാങ്ങുന്നവർ
👉 സഭ തുടങ്ങിയിട്ട് അറുപതു കൊല്ലം ആയി എന്ന് പാരമ്പര്യം പുകഴുന്നവർ
👉 അംഗങ്ങളുടെ എണ്ണം നോക്കി സഭകൾ തിരഞ്ഞെടുത്തവർ
👉 കമ്മറ്റിയിൽ സ്വാധീനം ഉള്ളതുകൊണ്ട് സ്ഥലം സഭകൾ പിടിച്ചവർ
👉 കാശ് കൊടുത്തു വോട്ടു പിടിക്കുന്നവർ
👉 കാശെറിഞ്ഞു ഡിസ്ട്രിക്റ്റ് പിടിക്കുന്നവർ
👉 ഡിസ്ട്രിക്ട് പാസ്റ്ററെ സോപ്പിട്ടു സഭകൾ നേടിയവർ
👉 ചില സഭകളെ പിളർത്തി മറ്റൊന്ന് ഉണ്ടാക്കിയവർ
👉 സത്യത്തിനു വേണ്ടി നിൽക്കുന്നവരെ രാത്രിക്കു രാത്രി സ്ഥലം മാറ്റം നടത്തുന്നവർ
👉 ഏതു ഉപദേശം വിട്ടുകളഞ്ഞാലും വേണ്ടില്ല, അംഗങ്ങളെ കൂട്ടാൻ ഓടി നടന്നവർ
👉 കള്ളക്കേസ് കൊടുത്തു നടന്നവർ
👉 മത്സരിച്ചു കൺവൻഷൻ നടത്തിയവർ
👉 കൗണ്സിലുകളിൽ പുഴുപോലെ നുളച്ചവർ
👉 ദര്ശനമുള്ള ദൈവദാസന്മാരെ തട്ടിക്കളിച്ചവർ
👉 ആരാധന നടത്തികൊണ്ടിരിക്കെ പോലും പാവം പിടിച്ച ദൈവദാസന്മാരെ ഇറക്കി വിട്ടവർ
👉 പാസ്റ്റർക്കു കൊടുത്തിട്ടു വിളിച്ചു പറഞ്ഞു നടന്നവർ
👉 ദുരുപദേശകർക്കു വേദി ഒരുക്കിയവർ
👉 ദൈവസഭകളെ ആദായമാക്കിയവർ
👉 കോടതിയിൽ ദൈവവചന വിരുദ്ധരേഖകൾ സമർപ്പിച്ചവർ
👉 മുൻപ് നടത്തിയവരെ പ്രതിക്കൂട്ടിൽ നിർത്തിയവർ
👉 ഗ്രൂപ്പ് കളിച്ചവർ
👉 കാശ് കൊടുത്തു മുഖ്യവേദികൾ കയ്യടക്കിയവർ
👉 പിതാക്കന്മാരെ പരിഹസിച്ചവർ
👉 അവരുടെ നിലപാടുകളെ ഉപേക്ഷിച്ചവർ
👉 പിരിവുനടത്തി ഊടാടി നടന്നവർ
👉 സ്തോത്രകാഴ്ചകൊണ്ട് ഹോട്ടലുകളിൽ വിരഹിച്ചവർ
👉 ദുരുപദേശകരെ കൂട്ടുപിടിച്ചു ഉപദേശസമിതി ഉണ്ടാക്കാൻ ശ്രമിച്ചവർ
👉 ദുരുപദേശകർ അഴിഞ്ഞാടിയിട്ടും മിണ്ടാട്ടം ഇല്ലാത്തവർ
👉 കള്ളന്മാരുടെ കൂടെ വേദി പങ്കിട്ടവർ
👉 കള്ളപ്രവചനങ്ങളും കൊണ്ടു നടന്നവർ
👉 എക്യൂമിനിക്കൽ തട്ടിപ്പ് നടത്തിയവർ
👉 രാഷ്ട്രീയം കൊണ്ടു സഭയെ ഭരിക്കുന്നവർ
👉 പ്രോസ്പെരിറ്റി വ്യാജം പ്രസംഗിച്ചവർ
👉 ദൈവവചനങ്ങളെ തങ്ങളുടെ സൗകര്യാർത്ഥം ദുർവ്യാഖ്യാനിച്ചവർ
👉 കൂട്ടായ്മകളെ പ്രഹസനങ്ങൾ ആക്കിയവർ
👉 തമ്മിൽ തമ്മിൽ കുത്തി പ്രസംഗിച്ചവർ
👉 ശുശ്രൂഷകൾ മറ്റുള്ളവരിൽ നിന്നു കയ്യാളിയവർ
👉 കാശിന്റെ പിൻബലം കൊണ്ടു സെന്റർ പാസ്റ്ററായവർ
👉 പാമ്പിനെ കാണുമ്പോൾ വാലും മീനിനെ കാണുമ്പോൾ തലയും കാണിക്കുന്നവർ..

ഇതിനിയും ഒരുപാടു പൂരിപ്പിക്കാൻ വായിക്കുന്നവർക്ക് കഴിയും…

ചിന്തിക്കുക, മാറേണ്ടത് കൊറോണയെക്കാൾ മുൻപ് നാം ആണ്, അല്ലാതെ കൊറോണ മാറിയിട്ടും എന്ത് പ്രയോജനം ❓️
ജഡത്തിൽ മാറ്റം വരുന്നതിനേക്കാൾ ആത്മമനുഷ്യൻ പണിയപ്പെടട്ടെ.
ഇന്നത്തെ ഭവന ആരാധനകൾ നമ്മെ പഠിപ്പിക്കുന്നത്, മുഖ്യനും, സെന്ററും, ഗസ്റ്റും, തമ്പേറും, ആംബ്ലിഫയറും ഇല്ലാതെ, അഴുകിവമിക്കുന്ന കമ്മറ്റികൾ ഇല്ലാതെ, ഒരു റീഫ്രെഷ്മെന്റ് ഐസൊലേഷൻ പീരിയഡ് അല്ലേ ❓️

ഇനിയും കൊറോണയൊന്നു പൊയ്ക്കോട്ടേ കാണിച്ചുതരാം എന്ന് പറയുന്നവർ ഉണ്ടെങ്കിൽ നിങ്ങളോട് വിളിച്ചു പറയട്ടെ, കൊറോണക്ക് ശിക്ഷാവിധിയില്ല, എന്നാൽ നിങ്ങള്ക്ക് കരുണ കൂടാത്ത ശിക്ഷാവിധിയുണ്ടാകും,
മാനസാന്തരപ്പെടുക.
PVS CBD