യൌവ്വനവും ദീര്‍ഘായുസ്സും വര്‍ദ്ധിപ്പിക്കുന്ന പാക്കിസ്ഥാനിലെ ഒരു താഴ്വര

യൌവ്വനവും ദീര്‍ഘായുസ്സും വര്‍ദ്ധിപ്പിക്കുന്ന പാക്കിസ്ഥാനിലെ ഒരു താഴ്വര

Breaking News Top News

യൌവ്വനവും ദീര്‍ഘായുസ്സും വര്‍ദ്ധിപ്പിക്കുന്ന പാക്കിസ്ഥാനിലെ ഒരു താഴ്വര
യുവത്വം പരമാവധി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും അമിതമായി ചികിത്സയും മറ്റും നടത്തി പരാജയപ്പെടുന്നവര്‍ക്ക് ഒരു ചൂണ്ടു പലകയാണ് പാക്കിസ്ഥാനിലെ ഗില്‍ഗിറ്റ് ബഗാട്ടിസ്ഥാന്‍ പ്രവിശ്യയിലെ ഹന്‍സ് താഴ്വര.

പ്രായമാകാത്ത സ്ത്രീകളുടെയും, ആരോഗ്യവാന്മാരായ പുരുഷന്മാരുടെയും നാടെന്നാണ് ഈ താഴ്വരയെ പ്രസിദ്ധമാക്കുന്നത്. 90-ാം വയസ്സില്‍ അച്ഛന്മാരാകുന്നവരും 60-കഴിഞ്ഞും അമ്മമാരാകുന്നവരും നിരവധി പേരാണ് ഇവിടെയുള്ളത്. 80-കഴിഞ്ഞ സ്ത്രീകളെപ്പോലും കണ്ടാല്‍ 30 വയസ്സു മാത്രമേ തോന്നുകയുള്ളു.

90 ശതമാനം സാക്ഷരതയുള്ള ഈ താഴ്വരയില്‍ ആളുകള്‍ക്ക് 120 വയസ്സുവരെയാണ് ആയുസ്സ്. മലനിരകളില്‍നിന്നും ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളും ഇവിടത്തെ ജനങ്ങള്‍ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമാണ് ഈ നാട്ടുകാരുടെ പ്രധാനപ്പെട്ട ഭക്ഷണം. ഇതുതന്നെയാണ് ഇവിടുത്തുകാരുടെ ആരോഗ്യ രഹസ്യവും.

ഭൂമയിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ എന്നാണ് ഇവരെക്കുറിച്ച് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരന്മാരുടെ നാടെന്നാണ് ഇവിടം വിളിക്കപ്പെടുന്നത്. പാക്കിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങളൊന്നും ഈ താഴ്വരയെ ബാധിക്കാറില്ല.

ഇവിടത്തെ ആളുകളെ ‘ബുരുഷോ’ എന്നാണ് വിളിക്കുന്നത്. കാന്‍സര്‍ വിമുക്ത സമൂഹമായ ഇവരെപ്പറ്റി വൈദ്യശാസ്ത്ര ഗവേഷകര്‍ പതിറ്റാണ്ടുകളായി പഠനം നടത്തി വരികയാണ്. സ്വയം കൃഷി ചെയ്തു വളര്‍ത്തി ആപ്രിക്കോട്ടാണു ഇവര്‍ പ്രധാനമായും ഭക്ഷിക്കുന്നത്.

ആപ്രിക്കോട്ടില്‍ അടങ്ങിയിരിക്കുന്ന അമിഡാലിന്‍ (വൈറ്റമിന്‍ ഡി-17) ആണ് കാന്‍സര്‍ വരാത്തതിനു പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതമാണ് ഇവര്‍ക്ക്. 87,500 പേരാണ് ഇവിടത്തെ ജനസംഖ്യ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.