പാക്കിസ്ഥാന്‍ ജയിലില്‍ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് ആരാധനാലയം നിര്‍മ്മിക്കണമെന്ന് ആവശ്യം

പാക്കിസ്ഥാന്‍ ജയിലില്‍ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് ആരാധനാലയം നിര്‍മ്മിക്കണമെന്ന് ആവശ്യം

Breaking News Global Top News

പാക്കിസ്ഥാന്‍ ജയിലില്‍ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് ആരാധനാലയം നിര്‍മ്മിക്കണമെന്ന് ആവശ്യം
ലാഹോര്‍ ‍: പാക്കിസ്ഥാനിലെ പ്രമുഖ ജയിലില്‍ തടവുകാരായി പാര്‍പ്പിച്ചിരുന്ന ക്രിസ്ത്യാനികള്‍ക്ക് കര്‍ത്താവിനെ ആരാധിക്കാനായി ആരാധനാലയം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുന്നു.

ഇതു സംബന്ധിച്ച് മുന്‍ പ്രിസണ്‍ അഡ്വക്കറ്റും പാക്കിസ്ഥാന്‍ പാര്‍ട്ടി നേതാവുമായ അസ്സം പര്‍വൈസ് സഹോത്രയാണ് പഞ്ചാബ് അധികൃതര്‍ക്ക് കത്തയച്ചത്. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായി പാര്‍പ്പിച്ചിരിക്കുന്ന ക്രൈസ്തവര്‍ക്ക് ആരാധിക്കാന്‍ സ്ഥലം വേണം.

ഇതിനായി ചര്‍ച്ച് കെട്ടിടം പണിയണം അതോടൊപ്പം സ്നാനക്കുളവും നിര്‍മ്മിക്കാനുള്ള അനുമതി നല്‍കണം. മാര്‍ച്ച് 4-ന് അയച്ച കത്തില്‍ പറയുന്നു.

ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 200-ഓളം ക്രൈസ്തവര്‍ക്ക് ഇപ്പോള്‍ കര്‍ത്താവിനെ ആരാധിക്കാനായി ഒരു ചര്‍ച്ച് കെട്ടിടം മാത്രമേ ഉള്ളു. ഇതിനുള്ളില്‍ പരമാവധി 25 പേര്‍ക്കെ ഇരിക്കാനുള്ള സൌകര്യമുള്ളു. ഇതേ സമയം മുസ്ളീം പണ്ഡിതന്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി വന്‍ സഹായം ചെയ്തു.

13 ഓളം മോസ്ക്കുകളുണ്ട്. കൂടാതെ വലിയൊരു ഹാളും അവര്‍ക്കുവേണ്ടി ഇപ്പോഴുണ്ട്. ജയിലില്‍ കഴിയുന്ന അന്തേവാസികളില്‍ പലരും തങ്ങളുടെ തെറ്റില്‍ പശ്ചാത്തപിച്ചിരുന്നു. മറ്റു വിഭാഗക്കാരും കര്‍ത്താവിനെ സ്വീരിക്കുന്നവരും സ്നാനപ്പെടാനുള്ള ഒരു കുളമാണ് പണിയേണ്ടത്, ഈ ആവശ്യം ഉന്നയിച്ചാണ് കത്തെഴുതിയത്.

2015-ലെ കലാപത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് ജയിലില്‍ പാര്‍പ്പിച്ചിരുന്ന 42 ക്രൈസ്തവര്‍ നിരപരാധികളാണെന്ന് കണ്ടെത്തി. കോടതി കഴിഞ്ഞ 29-നു ഇവരെ വിട്ടയച്ചിരുന്നു. ഇതില്‍ ഒരാളാണ് അസ്ളം പര്‍വെസ്. ക്രൈസ്തവരുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി പോരാടുന്നു. പാക്കിസ്ഥാന്‍ മസ്സിഹ് മിലറ്റ് പാര്‍ട്ടിയുടെ ചെയര്‍മാനാണ് അസ്ളം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.