മുഖത്ത് ഇത്രയും തേജസ്സുണ്ടാകാന്‍ കാരണം പ്രധാനമന്ത്രി വ്യക്തമാക്കുന്നു
ന്യൂഡെല്‍ഹി: തന്റെ പല അഭിമുഖങ്ങളിലും ആരോഗ്യത്തെക്കുറിച്ച് വളരെ വാചാലനാകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായ 49 വിദ്യാര്‍ത്ഥികളുമായി മോഡി സൌഹൃദ സംഭാഷണത്തിലേര്‍പ്പിട്ടിരുന്നു. ഈ പരിപാടിയിലും മോഡി കുട്ടികളോട് തന്റെ ആരോഗ്യത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ മറന്നില്ല.
“വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍ എന്നോടു ചോദിച്ചു, മുഖത്ത് ഇത്രയും തേജസ്സുണ്ടാകാന്‍ താങ്കള്‍ എന്താണു ചെയ്യുന്നത്?”. ഞാന്‍ പറഞ്ഞു എല്ലാ ദിവസവും ഞാന്‍ വിയര്‍ത്തു കുളിക്കും വരെ ജോലികള്‍ ചെയ്യാറുണ്ട്. ഒടുവില്‍ മുഖത്തു പറ്റിയിരിക്കുന്ന വിയര്‍പ്പുകൊണ്ട് ഞാന്‍ മുഖം നന്നായി മസ്സാജ് ചെയ്യും.
ഇതാണ് മുഖത്ത് തിളക്കം വരാന്‍ ഞാന്‍ ചെയ്യുന്നത്. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ പുരസ്ക്കാരങ്ങളും ആദരവും ലഭിക്കുന്നത് വലിയ കാര്യമാണെന്നും എന്നാല്‍ അതിന്റെ പേരില്‍ അഹങ്കരിക്കുകയോ, കഠിനാദ്ധ്വാനം ചെയ്യുന്നത് അവസാനിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.


Comments are closed.